Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ

by Brave India Desk
Jun 21, 2026, 06:38 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

തന്റെ പുതിയ ഷൂവിന്റെ വിലയുമായി ബന്ധപ്പെട്ട രസകരമായ ഒരു ചോദ്യത്തിന് ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്‌ലി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങൾക്കും കൃത്യമായ മറുപടി കൂടിയാണ് താരം ഈ രസകരമായ മറുപടിയിലൂടെ നൽകിയിരിക്കുന്നത്.

കോഹ്‌ലിയുടെ ബ്രാൻഡായ വൺ8 അടുത്തിടെ വിപണിയിലിറക്കിയ ‘സീം 18 സിഗ്നേച്ചർ ടെസ്റ്റ് റെഡ്’ എന്ന ലിമിറ്റഡ് എഡിഷൻ ഷൂവിന്റെ വിലയാണ് ഇപ്പോൾ ചർച്ചകൾക്ക് ആധാരം. 9,230 രൂപയാണ് ഈ ഷൂവിന് നിശ്ചയിച്ചിട്ടുള്ളത്. ഇത് വെറുമൊരു തുകയല്ല; കോഹ്‌ലി തന്റെ ഇതിഹാസ കരിയറിൽ ആകെ നേടിയ ടെസ്റ്റ് റൺസുകളുടെ എണ്ണമാണ് 9230. തന്റെ ടെസ്റ്റ് കരിയറിനോടുള്ള ആദരസൂചകമായാണ് താരം ഷൂവിന് ഇതേ വില നൽകിയിരിക്കുന്നത്.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

ഇതുമായി ബന്ധപ്പെട്ട് പ്രമുഖ സ്പോർട്സ് മാധ്യമപ്രവർത്തകനായ വിക്രാന്ത് ഗുപ്ത കോഹ്‌ലിയോട് ഒരു രസകരമായ ചോദ്യം ചോദിക്കുകയുണ്ടായി: “താങ്കളുടെ ടെസ്റ്റ് റൺസിന്റെ എണ്ണമായ 9230 രൂപയാണ് പുതിയ റെഡ് ഷൂവിന് വിലയിട്ടിരിക്കുന്നത്. ഷൂവിന് കുറച്ചുകൂടി ഉയർന്ന വില ലഭിക്കുന്നതിനായി, വീണ്ടും ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവന്ന് കുറച്ചുകൂടി റൺസ് നേടാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടോ?”

ഇതിന് ഒട്ടും ആലോചിക്കാതെ ചിരിച്ചുകൊണ്ട് കോഹ്‌ലി നൽകിയ മറുപടി ഇങ്ങനെയായിരുന്നു “ഇല്ലില്ല, ഇതിലും കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ തന്നെയാണ് എനിക്കിഷ്ടം. ഞാൻ ടെസ്റ്റ് ക്രിക്കറ്റ് പൂർണ്ണമായും അവസാനിപ്പിച്ചു കഴിഞ്ഞു.” താരത്തിന്റെ ഈ ഒറ്റ മറുപടിയോടെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് വിരാട് കോഹ്‌ലി എന്നെങ്കിലും തിരിച്ചെത്തുമെന്ന ആരാധകരുടെ പ്രതീക്ഷകൾക്കാണ് പൂർണ്ണമായും വിരാമമായിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ 123 മത്സരങ്ങളിൽ നിന്നായി 9230 റൺസ് നേടിയ താരം അടുത്തിടെയാണ് റെഡ് ബോൾ ഫോർമാറ്റിൽ നിന്നും വിരമിച്ചത്. ടെസ്റ്റ് മതിയാക്കിയെങ്കിലും ഐ.പി.എല്ലിലും പരിമിത ഓവർ ക്രിക്കറ്റിലും താരം ഇപ്പോഴും സജീവമാണ്.

Virat Kohli :- “I am done with it, Thank you”. 😂🔥 [Sports Yaari] pic.twitter.com/msDhVUuwL8

— Johns. (@CricCrazyJohns) June 21, 2026

Tags: Test Red editionvirat kohli
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies