ചെന്നൈ: വിവാഹിതനായ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യാൻ ശ്രമിച്ച യുവതിയും വീട്ടുകാരും അറസ്റ്റിൽ തമിഴ്‌നാട്ടിലാണ് സംഭവം. സൗന്ദര്യ (27) എന്ന യുവതിയും മൂന്ന് ബന്ധുക്കളുമാണ് അറസ്റ്റിലായത്. സോഫ്റ്റ് വെയർ എഞ്ചനീയറായ മുൻകാമുകൻ പാർത്ഥിപനെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്.
യുവാവിനെ കാഞ്ചിപുരത്തെ ക്ഷേത്രത്തിൽ വച്ച് വിവാഹം ചെയ്യാനായിരുന്നു സൗന്ദര്യയുടെ പദ്ധതി. എന്നാൽ പോലീസ് എത്തി രക്ഷിക്കുകയായിരുന്നു.
2013 മുതൽ 1016 വരെയുള്ള മൂന്ന് വർഷക്കാലം പാർത്ഥിപൻ പ്രിയ എന്ന യുവതിയെയാണ് പ്രണയിച്ചിരുന്നത്. ചില കാരണങ്ങൾ കൊണ്ട് ഇരുവരും ബന്ധം അവസാനിപ്പിച്ചു. തുടർന്ന് സൗന്ദര്യയെ ഇയാൾ 2016 മുതൽ ഈ മാസം ഫെബ്രുവരി വരെ പ്രണയിച്ചു. തുടർന്ന് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഈ ബന്ധവും അവസാനിപ്പിച്ചു. തുടർന്ന് ആദ്യ കാമുകിയായ പ്രിയയെ കഴിഞ്ഞ മാസം 5 ന് വിവാഹം ചെയ്യുകയായിരുന്നു.
പാർത്ഥിപൻ മുൻ കാമുകിയെ വിവാഹം ചെയ്തതിൽ സൗന്ദര്യയ്ക്ക് പകയായി. ഇതേതുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഓഫീസിലേക്കുള്ള യാത്രാമദ്ധ്യേ സൗന്ദര്യയയും സംഘവും യുവാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പാർത്ഥിപന്റെ ഫോൺ ട്രാക്ക് ചെയ്യുകയും സ്ഥലത്ത് എത്തുകയുമായിരുന്നു. അപ്പോഴാണ് പാർത്ഥിപനെ വിവാഹം കഴിക്കാനുള്ള ശ്രമത്തിലാണ് സൗന്ദര്യയെന്ന് മനസിലാവുന്നത്.
Discussion about this post