ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികെ. പേടകത്തിന്റെ അവസാന ഘട്ട ചാന്ദ്ര ഗുരുത്വാകർഷണ വലയെ താഴ്ത്തൽ ഇന്ന് നടക്കപം. ഇന്ന് രാവിലെ എട്ടരയോടെയാണ് ഗുരുത്വാകർഷണ വലയം താഴ്ത്തുക.28 സെക്കൻഡ് മാത്രമുള്ള ഈ ജ്വലനത്തോടെ നൂറുകിലോമീറ്റർ വൃത്തപഥത്തിലേക്ക് പേടകം എത്തും
ഈ ഘട്ടം വിജയിക്കുന്നതോടെ ചന്ദ്രോപരിതലത്തിൽനിന്ന് വെറും 100 കിലോമീറ്റർ മാത്രം അകലത്തിലുള്ള ഗുരുത്വാകർഷണ വലയത്തിലെത്താൻ ചാന്ദ്രയാൻ 3ന് കഴിയും. ഓഗസ്റ്റ് 14-ന് രാവിലെ 11.50-ഓടെ ചന്ദ്രന് 150 കി മീ അടുത്തുള്ള ഗുരുത്വാകർഷണ വലയത്തിലേക്ക് ചാന്ദ്രയാൻ 3 പ്രവേശിച്ചിരുന്നു. പേടകവും ചന്ദ്രനും തമ്മിലുള്ള കൂടിയ ദൂരം ഇപ്പോൾ 177 കി മീ ആണ്. 157 കിലോഗ്രാം ഇന്ധനം 17.9 മിനിറ്റ് ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. ത്രസ്റ്റർ ജ്വലനം വഴി പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ചന്ദ്രന്റെ പ്രതലത്തിലേക്ക് അടുപ്പിക്കാനായതായി ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.ഇന്നത്തെ ഗുരുത്വാകർഷണ വലയം താഴ്ത്തൽ വിജയകരമായാൽ, സോഫ്റ്റ് ലാൻഡിംഗിലേയ്ക്ക് ഒരു ഘട്ടം മാത്രമാണ് അവശേഷിക്കുക.
ബംഗളൂരുവിലെ നിയന്ത്രണകേന്ദ്രമായ ഇസ്ട്രാക്കിൽനിന്നുള്ള കമാൻഡുകൾ പേടകം കൃത്യതയോടെ സ്വീകരിച്ച് പ്രതികരിക്കുന്നുണ്ട്. ലാൻഡർ, റോവർ എന്നിവയിലെ പരീക്ഷണ ഉപകരണങ്ങൾ, സോഫ്റ്റ്വെയർ എന്നിവയുടെ ക്ഷമതാ പരിശോധനയും തുടരുകയാണ്.
വ്യാഴാഴ്ച പ്രൊപ്പൽഷൻ മോഡ്യൂൾ വേർപെടും. 23ന് 30 കിലോമീറ്റർ അടുത്തെത്തിയിട്ടാകും സോഫ്റ്റ് ലാൻഡിങ് ഘട്ടം ആരംഭിക്കുക. അതിനിടെ റഷ്യയുടെ ലൂണ 25 ചന്ദ്രനോട് അടുത്തുകൊണ്ടിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് എത്തും. 21നോ 22നോ സോഫ്റ്റ് ലാൻഡ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
Discussion about this post