Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ശ്രീപത്മനാഭനെ വണങ്ങാൻ ഇനി പുതിയ രീതി; ക്ഷേത്രദർശനത്തിന് ഒരുങ്ങും മുൻപ് ഇത് ശ്രദ്ധിക്കൂ

by Brave India Desk
Aug 16, 2023, 07:38 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: ചിങ്ങപ്പിറവിയായ വ്യാഴംമുതൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവിലെ ദർശനരീതിയിൽ മാറ്റം. കിഴക്കുഭാഗത്ത് നിന്നെത്തുന്നവർ ആലുവിളക്ക് ചുറ്റി വടക്കുഭാഗം വഴി ശ്രീകോവിലിൽ പ്രവേശിക്കണം. തുടർന്ന് ശ്രീപത്മനാഭന്റെ പാദഭാഗത്തുകൂടി ഒറ്റക്കൽ മണ്ഡപത്തിൽ കയറണം. തുടർന്ന് വടക്കേനട വഴി പുറത്തിറങ്ങുന്നതുമാണ് പുതിയ രീതി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർ ആദ്യം പത്മനാഭന്റെ പാദം വണങ്ങത്തക്ക രീതിയിലാണ് ദർശന ക്രമീകരണത്തിൽ മാറ്റങ്ങളുണ്ടായിരിക്കുന്നത്.

ഇനി നാലു ദിക്കുകളിലൂടെയും ഭക്തർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാം. ശേഷം വലത്തേക്ക് തിരിഞ്ഞ് അലങ്കാര, അഭിശ്രവണ മണ്ഡപങ്ങൾ ക്കിടയിലൂടെ ആലുവിളക്ക് ചുറ്റി ശ്രീകോവിലിൽ പ്രവേശിക്കാം. ആദ്യം ശ്രീരാമസ്വാമിയുടെ ദർശനം, തുടർന്ന് വിശ്വക് സേനയെ തൊഴുത ശേഷം ശ്രീപത്മനാഭന്റെ പാദം വണങ്ങി ഒറ്റക്കൽ മണ്ഡപത്തിൽ കയറണം. ശിരസ്സ് ഭാഗം തൊഴുത് തെക്കേ നടയിലൂടെ നരസിംഹ മൂർത്തിയെ വണങ്ങി, വടക്കേനട വഴി പുറത്തിറങ്ങുന്നതാണ് പുതിയ രീതി. ആദ്യം നരസിംഹ മൂർത്തിയെ വണങ്ങിയ ശേഷം ഒറ്റക്കൽ മണ്ഡപത്തിൽ കയറി വടക്കുഭാഗം വഴി പുറത്തിറങ്ങുന്നതായിരുന്നു നിലവിലെ രീതി.

Stories you may like

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഒരേ സമയം രണ്ട് ദിശകളിൽ ഭക്തർ സഞ്ചരിക്കുന്നത് ഒഴിവാക്കാനും ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ പ്രതിഷ്ഠകളും തൊഴുത് മടങ്ങാനുമുള്ള സൗകര്യം ഇതിലൂടെ ഉണ്ടാവും. എല്ലാ നിലവറകളുമുള്ള അതിസുരക്ഷാ മേഖലയിലെ പ്രദക്ഷിണം ഒഴിവാക്കാനാണ് പുതിയ രീതി. തന്ത്രി തരണനല്ലൂർ എൻ പി ഗോവിന്ദൻ നമ്പൂതിരിപ്പാട്, തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ഭരണസമിതി പുതിയ ദർശനരീതി നടപ്പാക്കുന്നത്.

ശ്രീപത്മനാഭസ്വാമിയുടെ അനന്തശയന രൂപത്തിലുള്ള ചിത്രം ആലേഖനം ചെയ്ത സ്വർണനാണയങ്ങൾ പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്.ഒരു ഗ്രാം,രണ്ട് ഗ്രാം,നാല് ഗ്രാം,എട്ടു ഗ്രാം, വരുന്ന നാണയങ്ങളാണ് ഭക്തർക്ക് വരുന്നത്. പരിമിതമായ നാണയങ്ങളാണ് വിൽപ്പനയ്ക്കുണ്ടാകുക.
ക്ഷേത്രത്തിൽ നടവരവായി ലഭിച്ച സ്വർണം ഉരുക്കിയാണ് നാണയങ്ങൾ നിർമ്മിച്ചത്. അവയുടെ വില സ്വർണത്തിന്റെ പ്രതിദിന വിപണിവിലയെ ആശ്രയിച്ചിരിക്കും. നാണയങ്ങൾ ലഭിക്കാൻ ക്ഷേത്രത്തിലെ കൗണ്ടറുകൾ വഴി പണമടയ്ക്കാം. ചിങ്ങം ഒന്നിന് രാവിലെ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്ര ഭരണസമിതി അംഗം ആദിത്യവർമ നാണയങ്ങൾ പുറത്തിറക്കും.

Tags: ർശനരീതിയിൽ മാറ്റംപത്മനാഭന്റെ പാദംtempleസ്വർണംsree padmanabhaswamy templeശ്രീപത്മനാഭസ്വാമി
Share10
Tweet
SendShare

Latest stories from this section

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

Discussion about this post

Latest News

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies