കണ്ണൂർ: പെരിങ്ങോത്ത് മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന് പിതാവിനെ വീട്ടിൽ കയറി വെട്ടി യുവാവ്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാടെയാണ് സംഭവം. കണ്ണൂർ ഇരിക്കൂർ മാമനം വീട്ടിൽ രാജേഷിനാണ് വെട്ടേറ്റത്. പരിയാരം മെഡിക്കൽ കോളേജിൽ ഇദ്ദേഹം ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
കണ്ണൂർ തയ്യിൽ സ്വദേശി അക്ഷയ് ആണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.












