Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പ്രളയത്തിൽ തകർന്നത് ബീഹാറി മേസ്തിരിമാർ പണിത കെട്ടിടങ്ങളെന്ന് ഹിമാചൽ മുഖ്യമന്ത്രി; വിവാദമായതോടെ ബിഹാറുകാർ സഹോദരങ്ങളെ പോലെയെന്ന് കോൺഗ്രസ് മുഖ്യമന്ത്രി

by Brave India Desk
Aug 17, 2023, 12:35 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഷിംല: ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ തകർന്നത് ബിഹാരി മേസ്തിരിമാർ പണിത കെട്ടിടങ്ങളാണെന്ന മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവിന്റെ വാക്കുകൾ വിവാദത്തിൽ. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കോൺഗ്രസ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ നിർമാണ രീതിയിലെ അപാകത ആണ് താൻ ഉദ്ദേശിച്ചതെന്ന ന്യായവുമായി മുഖ്യമന്ത്രി രംഗത്തെത്തി.

ചില കുടിയേറ്റ മേസ്തിരിമാർ, ഞാൻ അവരെ ബിഹാറി മേസ്തിരിമാർ എന്ന് വിളിക്കും. അവരാണ് ഇവിടെ വന്ന് ഓരോ നിലകളായി കെട്ടിപ്പൊക്കുന്നത്. ഞങ്ങൾക്ക് ഇവിടെ പ്രാദേശിക മേസ്തിരിമാർ ഇല്ല. ഒരു ശാസ്ത്രീയ രീതിയും അവലംബിക്കാതെയാണ് ഇവർ കെട്ടിടങ്ങൾ പണിയുന്നത്. ഇതായിരുന്നു സുഖ്‌വിന്ദർ സിംഗ് സുഖുവിന്റെ വാക്കുകൾ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഷിംലയിൽ കുന്നിൻചെരുവിലെ ബഹുനില കെട്ടിടങ്ങൾ അടക്കം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

അതേസമയം പരാമർശം വിവാദമായതോടെ ബിഹാറികൾ തന്റെ സഹോദരങ്ങളെപ്പോലെയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തി. ബിഹാറിൽ നിന്നുളളവരും പ്രളയത്തിൽ കുടുങ്ങിയിരുന്നു. ഹെലികോപ്ടർ വഴിയാണ് അവരെ രക്ഷിച്ചത്. ഇപ്പോഴും ഇവിടെ ഇരുന്നൂറോളം ബിഹാർ സ്വദേശികൾ കുടുങ്ങി കിടക്കുന്നുണ്ട്. അവർ ഞങ്ങളുടെ സഹോദരങ്ങളെ പോലെയാണ്. നമ്മുടെ നിർമാണ രീതിയാണ് പ്രശ്‌നം. അവർ വെറും തൊഴിലാളികൾ മാത്രമാണെന്നും സുഖ് വിന്ദർ സിംഗ് സുഖു വിശദീകരിച്ചു.

അടുത്തിടെ നിർമാണം നടത്തിയ പല കെട്ടിടങ്ങളിലും ഡ്രെയിനേജ് സംവിധാനത്തിന്റെ അവസ്ഥ മോശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ ഒന്നരനൂറ്റാണ്ടോളം പഴക്കമുളള ഷിംല നഗരത്തിൽ മികച്ച ഡ്രെയിനേജ് സംവിധാനമാണുളളത്. കെട്ടിട നിർമാണ രീതികൾ കൃത്യമായി പാലിക്കാത്ത കെട്ടിടങ്ങളാണ് നിലം പൊത്തിയത്. നിരവധി സർക്കാർ കെട്ടിടങ്ങൾ ഇപ്പോഴും അവിടെയുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഒൻപത് നില കെട്ടിടത്തിലാണ് സെക്രട്ടറിയേറ്റ് പ്രവർത്തിക്കുന്നത്. ഹിമാചൽ സർവ്വകലാശാലയിലെ അഡ്വാൻസ്ഡ് സ്റ്റഡി കേന്ദ്രത്തിന്റെ ഷിംലയിലെ കെട്ടിടം എട്ട് നിലയുളളതാണ്. ഈ കെട്ടിടങ്ങൾ നിർമിക്കുമ്പോഴും മറ്റ് സാങ്കേതികവിദ്യകൾ ഒന്നും ലഭ്യമായിരുന്നില്ല. പക്ഷെ അടിസ്ഥാനപരമായി നിർമാണ മാനദണ്ഡങ്ങൾ പാലിച്ചിരുന്നു. അതുകൊണ്ടു തന്നെ ഈ കെട്ടിടങ്ങൾ അപകടത്തിലാണെന്ന് ഒരിക്കലും കേട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹിമാചലിൽ ദിവസങ്ങളായി പെയ്ത മഴയിലും പ്രളയത്തിലും വ്യാപക നാശമാണ് ഉണ്ടായത്. എഴുപതിലധികം പേർ മരിച്ചതായാണ് കണക്ക്. ഷിംലയിലെ ശിവ ബോധി ക്ഷേത്രം ഉൾപ്പെടെ തകർന്നുപോയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണനഗറിലെ ലാൽപാനിയിൽ കുന്നിൻചെരിവിൽ മണ്ണിടിച്ചിൽ ഉണ്ടായി കെട്ടിടങ്ങൾ നിലംപൊത്തിയത്.

Tags: SHIMLAbuilding collapsedHimachal FloodMigrant labourerBihari MaisonStructural engineering
Share4
Tweet
Send
Share

Latest stories from this section

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies