പാലക്കാട്: നവജാത ശിശുവിന് വാക്സിൻ മാറി നൽകിയ സംഭവത്തിൽ നഴ്സിനെതിരെ നടപടി. നഴ്സിനെ സസ്പെൻഡ് ചെയ്തു. പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എൻ ചാരുതയെ ആണ് സസ്പെൻഡ് ചെയ്തത്.
പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനാണ് വാക്സിൻ മാറി കുത്തിവെച്ചത്. ബിസിജിയുടെ കുത്തിവെപ്പ് എടുക്കുന്നതിനാണ് കുഞ്ഞിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ 45 ദിവസം കഴിഞ്ഞ് നൽകേണ്ട വാക്സിൻ നൽകുകയായിരുന്നു. വാക്സിൻ മാറി നൽകിയെന്ന് അറിഞ്ഞപ്പോൾ ഇക്കാര്യം ദമ്പതികൾ ചോദ്യം ചെയ്തു. എന്നാൽ ആശുപത്രി ജീവനക്കാർ മോശമായി പെരുമാറുകയായിരുന്നു.
സംഭവം വാർത്തയായതോടെ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തിയിരുന്നു. ഇതിൽ ചാരുതയ്ക്ക് കൈപ്പിഴ പറ്റിയതായി വ്യക്തമായി. ഇതോടെയായിരുന്നു സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
Discussion about this post