ന്യൂഡൽഹി : വേനൽകാലത്ത് കടുത്ത ചൂടിന്റെ ആഘാതം കുറയ്ക്കുന്നതിനായി ഹീറ്റ് ആക്ഷൻ പ്ലാൻ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ഡൽഹി. ഇതിനായി ഡൽഹിയിലെ സ്കൂളുകളിൽ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തും. ചൂട് കടുക്കുന്നതോടെ സ്കൂളുകൾ 12 മണി വരെ മാത്രം പ്രവർത്തിക്കാനാണ് ഇനിമുതൽ അനുമതി ഉണ്ടായിരിക്കുക. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി കഴിഞ്ഞ മാസമാണ് പ്ലാൻ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചിരുന്നത്.
ഇന്ത്യയിലെ ഏറ്റവും ചൂടേറിയ നഗരങ്ങളിലൊന്നാണ് ഡൽഹി, വലിയ ജനസംഖ്യ മൂലം ചൂട് തരംഗങ്ങൾക്ക് ഏറ്റവും സാധ്യതയുള്ള നഗരങ്ങളിലൊന്നാണിത്. അതിനാൽ തന്നെ കടുത്ത ചൂടിനെ നേരിടാൻ ഡൽഹിയിൽ
അത്യാവശ്യമല്ലാത്ത ജല ഉപഭോഗം താൽക്കാലികമായി നിർത്തിവയ്ക്കും. ആരോഗ്യ സൗകര്യങ്ങൾക്ക് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ചെയ്യും. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ദിവസവും സർവേ നടത്തും. വീടിനുള്ളിൽ തണുപ്പ് നിലനിർത്താൻ സഹായിക്കുന്നതിന് മേൽക്കൂരകൾ വെള്ള നിറത്തിൽ പെയിന്റ് ചെയ്യുന്നതിനുള്ള പൈലറ്റ് പ്രോജക്റ്റും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഹീറ്റ് ആക്ഷൻ പ്ലാൻ നടപ്പാക്കുന്നതിന് നോഡൽ ഓഫീസറെ നിയമിക്കുമെന്നും ഡിഡിഎംഎ ഉദ്യോഗസ്ഥർ അറിയിച്ചു.
ഹീറ്റ് ആക്ഷൻ പ്ലാൻ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക: ഒന്നാം ഘട്ടമായ പ്രീ-ഹീറ്റ് സീസൺ — ഫെബ്രുവരി, മാർച്ച് മാസങ്ങളിലും രണ്ടാം ഘട്ടം മാർച്ച് മുതൽ ജൂലൈ വരെയും നടപ്പിലാക്കും. ഇതിൽ രണ്ടാംഘട്ടത്തിലാണ് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 വരെയുള്ള സമയത്ത് സ്കൂളുകൾ പ്രവർത്തിക്കരുത് എന്ന് പറയുന്നത്. ജൂലൈ-സെപ്റ്റംബർ കാലയളവാണ് മൂന്നാം ഘട്ടം.
Discussion about this post