ചെന്നൈ: സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത് മാറി നിന്നിരുന്നപ്പോഴും മലയാളികള്‍ എന്നും പ്രിയപ്പെട്ട താരമാണ് കാവ്യാ മാധവന്‍. എത്രകാലം കഴിഞ്ഞാലും മലയാള തനിമ എന്ന വാക്കില്‍ തന്നെ ആദ്യം മനസ്സിലെത്തുക കാവ്യയുടെ വശ്യതയാര്‍ന്ന മുഖമാണ്. അത്രത്തോളം ആഴത്തിലാണ് മലയാളിയുടെ മനസ്സില്‍ കാവ്യയുടെ മുഖം പതിഞ്ഞിട്ടുള്ളത്. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയുടെ തിരക്കിട്ട ലോകത്ത് നിന്ന് കുടുംബിനിയായി മാറിയ കാവ്യയുടെ ഓരോ വിശേഷങ്ങളും അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും ആകാംക്ഷയാണ്. സിനിമയിലേക്കുള്ള കാവ്യയുടെ തിരിച്ചുവരവിനായി ഇപ്പോഴും കാത്തിരിക്കുകയാണ് മലയാളികള്‍.
എന്നാല്‍ കാവ്യ തിരിച്ചു വരവിനൊരുങ്ങുകയാണെന്നാണ് സിനിമ ലോകത്തെ പുതിയ വര്‍ത്തമാനം. ഇതിന്റെ ഭാഗമായി ഇതുവരെ വിട്ട് നിന്നിരുന്ന സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കാവ്യ വീണ്ടും ചുവട് വയ്ക്കുന്നു. പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കാവ്യയുടെ ഇപ്പോഴത്തെ തിരിച്ചു വരവ്. തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം താരം ആരാധകരെ അറിയിച്ചത്. ഓണാശംസകള്‍ നേര്‍ന്ന് കൊണ്ടാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ തന്റെ ആദ്യ ചിത്രം പോസ്റ്റ് ചെയ്തത്.
കാവ്യയുടെ തിരിച്ചുവരവ് വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. അയ്യായിരത്തിന് മേല്‍ ഫോളോവേഴ്‌സിനെ ഇതിനോടകം കാവ്യയ്ക്ക് ലഭിച്ചു കഴിഞ്ഞു.
Discussion about this post