ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ദർനാമ്പാൽ തർസൂ സ്വദേശി മൻസൂർ അഹമ്മദ് ഭട്ട്, തൻവീർ അഹമ്മദ് ലോൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു.
ഉച്ചയോടെയായിരുന്നു ഇരുവരും പിടിയിലായത്. സോപൂരിലെ ഷേർ തർസൂ മേഖലിയിൽ നിന്നാണ് ഇരുവരും പിടിയിലായത്. മേഖലയിൽ ചെക്‌പോയിന്റ് സ്ഥാപിച്ച് വാഹന പരിശോധന നടത്തിവരികയായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഇരുവരും വാഹനത്തിൽ അവിടേയ്ക്ക് എത്തുകയായിരുന്നു. സുരക്ഷാ സേനയെ കണ്ടതോടെ ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചു. ഇതുകണ്ട് സേനാംഗങ്ങൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ഭീകരരാണെന്ന് വ്യക്തമായത്. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
രണ്ട് ഗ്രനേഡുകളും, എട്ട് വെടിയുണ്ടകളുമാണ് പിടിച്ചെടുത്തത്. ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post