ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കൊടും ഭീകരന്‍ പോലീസിന്റെ പിടിയില്‍. നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരനാണ് അറസ്റ്റിലായത്. ബന്ദിപ്പോര ജില്ലയിലെ ചിംതി ബന്ദേയ അര്‍ഗാമില്‍ താമസിക്കുന്ന മഖ്സൂദ് അഹമ്മദ് മാലിക് എന്ന ഭീകരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ ബന്ദിപ്പോര ജില്ലയില്‍ ജമ്മു കശ്മീര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
മഖ്‌സൂദിനെതിരെ പൊതു സുരക്ഷാ നിയമം (പിഎസ്എ) 1978 പ്രകാരം കേസെടുത്തു. തുടര്‍ന്ന് പ്രതിയെ ഭല്‍വാളിലെ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതി ബന്ദിപ്പോരയില്‍ ലഷ്‌കര്‍ ഇ തൊയ്ബയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര യൂണിറ്റിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇയാള്‍ക്കെതിരെ നിരവിധി തവണ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ 77 ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് ജമ്മു കശ്മീരിലുടനീളം സംഘടിപ്പിച്ചിരുന്നത്. വിപുലമായ സുരക്ഷ പരിശോധനകള്‍ ഈ മേഖലയില്‍ പോലീസും സൈന്യവും തുടര്‍ന്ന് വരികയാണ്.
Discussion about this post