ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ നേരിട്ട് പണമെത്തിക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി സർക്കാർ 2. 73 ലക്ഷം കോടി രൂപയോളം ലഭിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കുന്നതിനും ഗുണഭോക്താക്കൾക്ക് നേരിട്ട് പണം ലഭിക്കുന്നതിനുമാണ് ഡിബിടി നടപ്പിലാക്കിയത്. പദ്ധതി നടപ്പിലാക്കിയതിനാൽ യഥാർത്ഥ ഗുണഭോക്താക്കൾക്ക് സഹായം നൽകാൻ സാധിച്ചു. എൻജിഒ സംഘടിപ്പിച്ച ദിശ ഭാരത് എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ധനമന്ത്രി പറഞ്ഞു.
ഡിബിടി നടപ്പിലാക്കിയത് വഴി പെൻഷൻ, എൽ പി ജി ഗ്യാസ് സബ്‌സിഡി, പലിശ സബ്‌സിഡി മുതലായവ അർഹരായ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ സാധിച്ചു. അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചതിനാൽ വ്യാജ അക്കൗണ്ടുകൾ കണ്ടുപിടിക്കാനും സാധിച്ചു. കൂടാതെ ഡിബിടി നടപ്പിലാക്കിയത് കാരണം വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ കൂടുതൽ പണം ചിലവഴിക്കാൻ സാധിച്ചു മന്ത്രി പറഞ്ഞു.
2014 മുതൽ ഡിബിടി പദ്ധതി വഴി 2. 73 ലക്ഷം കോടി രൂപ സർക്കാർ ലാഭിച്ചു. ഈ പണം സർക്കാർ നിരവധി പദ്ധതികൾക്ക് വേണ്ടി വിനിയോഗിക്കുന്നുണ്ടെന്നും ധനമന്ത്രി അറിയിച്ചു. കഴിഞ്ഞ ഒൻപതു വർഷത്തെ ഭരണ നേട്ടങ്ങളും മന്ത്രി പങ്കുവെച്ചു പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമായി 11.72 കോടി ടോയ്‌ലറ്റുകളും 3 കോടി വീടുകളും നിർമിച്ചു നൽകി. പ്രധാനമന്ത്രി സ്ട്രീറ്റ് വെൻഡേഴ്സ് ആത്മനിർഭർ നിധി പദ്ധതിയിൽ 39.76 ലക്ഷം വഴിവാണിഭ കച്ചവടക്കാർക്ക് ഈട് നൽകാതെ വായ്പ നൽകാൻ സാധിച്ചു.
പ്രധാന മന്ത്രി ഉജ്ജ്വല യോജന പദ്ധതിയിൽ 9.6 കോടി സൗജന്യ പാചകവാതക കണക്ഷനുകൾ നൽകി കഴിഞ്ഞു മന്ത്രി വ്യക്തമാക്കി . 2014ൽ ഒരു ജിബി ഡേറ്റായ്ക്ക് 308 രൂപയായിരുന്നു. ഇന്ന് അത് 9.94 രൂപയായി കുറഞ്ഞു. ധനമന്ത്രി പറഞ്ഞു. 2016 ഏപ്രിൽ 5 നു ആരംഭിച്ച സ്റ്റാൻഡ് ആപ്പ് ഇന്ത്യ പദ്ധതി 2025 വരെ നീട്ടി നൽകിയിട്ടുണ്ട്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയിൽ ഇതുവരെ പട്ടികജാതി\പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് 7,351 കോടി രൂപ വായ്പ നല്കാൻ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post