ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുളസി ഭായ് എന്ന വിശേഷണം തനിക്കേറെ ഇഷ്ടപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. തുളസി ഒരു ഔഷധസസ്യമായതിനാലും അതിന് ധാരാളം ഗുണങ്ങൾ ഉള്ളതിനാലും തനിക്ക് തുളസി ഭായ് എന്ന പേര് ഏറെ ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗത വൈദ്യശാസ്ത്രത്തെ കുറിച്ചുള്ള ആഗോള ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഇന്ത്യയിൽ എത്തിയത്. എന്റെ സുഹൃത്ത് തുളസി ഭായ്ക്ക് ഇന്ത്യയിലേക്ക് സ്വാഗതം എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്.
കഴിഞ്ഞ വർഷം ഗാന്ധിനഗറിൽ മഹാത്മാഗാന്ധിയുടെ ജന്മസ്ഥലത്ത് നടന്ന ഗ്ലോബൽ ആയുഷ് & ഇന്നൊവേഷൻ ഉച്ചകോടിയിൽ വച്ചാണ് പ്രധാനമന്ത്രി മോദി ഡോ ടെഡ്രോസിന് തുളസി ഭായ് എന്ന പേര് നൽകിയത്. ഇന്ന് രാവിലെ അദ്ദേഹം( ഡോ ടെഡ്രോസ് )എന്നോട് പറഞ്ഞു: ‘ഞാൻ ഒരു പക്കാ ഗുജറാത്തിയായി. നിങ്ങൾ എനിക്കൊരു ഗുജറാത്തി പേര് തീരുമാനിച്ചോ?”ഒരു ഗുജറാത്തി എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ തുളസി ഭായ് എന്ന് വിളിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എന്നായിരുന്നു അന്ന് മോദിയുടെ പരാമർശം.












