തൃശൂർ : തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചൂണ്ടലിലാണ് സംഭവം. പഴുന്നാന കരിമ്പനക്കൽ വീട്ടിൽ ഷെൽജിയുടെ ഉടമസ്തതയിലുള്ള 2016 മോഡൽ ഹ്യുണ്ടായ് ഇയോൺ കാറാണ് കത്തി നശിച്ചത്. മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഇന്ന് വൈകീട്ട് 7.15 ടെയാണ് പഴുന്നാന ചൂണ്ടൽ റോഡിൽവെച്ചാണ് അപകടം നടന്നത്. ഷെൽജിയും മകനും, സഹോദരന്റെ മക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻ വശത്ത് നിന്ന് തീ ഉയരുന്നത് കണ്ട് ഡ്രൈവർ കാർ നിർത്തി. ഷെൽജിയും കുട്ടികളും പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ കാർ പൂർണ്ണമായും കത്തിയമർന്നു. കുന്നംകുളത്ത് നിന്ന് അഗ്‌നിശമന സേന എത്തുമ്പോഴേക്കും കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു.












