ലഖ്നൗ : ഹിമാലയ യാത്രയ്ക്ക് ശേഷം ഉത്തർപ്രദേശിലെത്തിയ സൂപ്പർസ്റ്റാർ രജനി കാന്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ രജനികാന്തിനെ യോഗി നേരിട്ടെത്തി സ്വീകരിച്ചു. തുടർന്ന് രജനികാന്ത് യോഗി ആദിത്യനാഥിന്റെ കാൽ തൊട്ടു വന്ദിച്ചു.
മുഖ്യമന്ത്രിക്കൊപ്പം ജയിലർ സിനിമ കാണുമെന്ന് രജനി കാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമ വൻ ഹിറ്റായത് ദൈവാനുഗ്രഹം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ജയിലറിന്റെ പ്രത്യേക പ്രദർശനത്തിൽ രാവിലെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പങ്കെടുത്തിരുന്നു. രജനിയുടെ നിരവധി സിനിമകൾ കണ്ടിട്ടുണ്ടെന്ന് മൗര്യ പറഞ്ഞു. ജയിലറിൽ രജനികാന്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post