ശ്രീനഗർ: ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണ് അപകടം. സംഭവത്തിൽ 9 സൈനികർ വീരമൃത്യു വരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലഡാക്കിലെ ന്യോമ ജില്ലയിലെ കെറിക്ക് സമീപം ശനിയാഴ്ച വൈകുന്നേരമാണ് ദുരന്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
നിരവധി സൈനികർ സഞ്ചരിച്ച വാഹനമാണ് അഗാധമായ മലയിടുക്കിലേക്ക് മറിഞ്ഞത്. കരുഗാരിസണിൽ നിന്ന് ലേയ്ക്ക് സമീപമുള്ള ക്യാരിയിലേക്ക് പോകുകയായിരുന്ന സൈനിക വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.











