ഇസ്ലാമാബാദ് : പാകിസ്താനിൽ ഭീകരാക്രമണത്തിൽ 11 തൊഴിലാളികൾ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ അതിർത്തിയോട് ചേർന്നുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ നോർത്ത് വസീറിസ്ഥാൻ ഗോത്രവർഗ ജില്ലയിലാണ് ഭീകരാക്രമണം ഉണ്ടായത്.
ഷാവൽ തഹസിൽ ഗുൽ മിർ കോട്ടിന് സമീപം തീവ്രവാദികൾ 16 തൊഴിലാളികൾ സഞ്ചരിച്ച വാഹനം ബോംബ് വെച്ച തകർക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ നോർത്ത് വസീരിസ്ഥാൻ റെഹാൻ ഗുൽ ഖട്ടക് പറഞ്ഞു.
സർക്കാർ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 11 ഓളം തൊഴിലാളികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തുവെന്ന് ഖട്ടക് പറഞ്ഞു.
കാണാതായ തൊഴിലാളികളെ കണ്ടെത്താനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post