പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ പോഷകമൂല്യം അളക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍. ഫുഡ് സ്വിച്ച് എന്ന ആപ്പിലൂടെ കടകളില്‍ നിന്നു വാങ്ങുന്ന ഭക്ഷണ സാധനങ്ങളിലെ കൊഴുപ്പ്, പഞ്ചസാര, ഉപ്പ്, രുചി വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവയുടെ അളവ് എന്നിവ അറിയാന്‍ സാധിക്കും.
സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ആണ് ഈ ആപ്പ് വികസിപ്പിച്ചത്.
പായ്ക്കറ്റിലെ ബാര്‍ കോഡ് സ്കാന്‍ ചെയ്ത് അതിലെ ഭക്ഷണത്തിന്റെ പോഷക മൂല്യം അറിയുന്ന രീതിയിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. ചുവപ്പ്, പച്ച, ചുവപ്പ് കലര്‍ന്ന മഞ്ഞ എന്നീ നിറങ്ങളുടെ അടിസ്ഥാനത്തില്‍ ഭക്ഷണത്തിന്റെ ഗുണമേന്മ കണ്ടെത്താമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു.
സ്കാന്‍ ചെയ്തതിന് ശേഷം വരുന്ന സ്ക്രീനില്‍ മുകളില്‍ പറഞ്ഞ നിറങ്ങളില്‍ ഓരോന്നിന്റെയും അളവ് രേഖപ്പെടുത്തും. സാധാരണ പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളില്‍ ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സസ്യസസ്യോതര ഭക്ഷണ സാധനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.
ഇന്ത്യയിലെ 10,000 ഭക്ഷണ സാധനങ്ങളുടെ പോഷകമൂല്യം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയിലെ എല്ലാ ഭക്ഷണങ്ങളും പായ്ക്ക് ചെയ്ത് വിതരണം ചെയ്യുന്നില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഡയറക്ടര്‍ ബ്രൂസ് നേല്‍ പറയുന്നു. ഉപഭോക്താക്കള്‍ കണ്ടെത്തിയ ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങളുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാനും അവസരമുണ്ട്.
Discussion about this post