കൊച്ചി :റോഡ് മുറിച്ചു കടക്കവേ പിക്കപ്പ് വാൻ ഇടിച്ചു രണ്ട് സ്ത്രീകൾ മരിച്ചു. ആലുവയ്ക്ക് സമീപം അത്താണിയിൽ രാവിലെ ഏഴു മണിയോടെയാണ് അപകടം നടന്നത്. കാംകോ ക്യാന്റീൻ ജീവനക്കാരായ ഷീബ, മറിയം എന്നിവരാണ് അപകടത്തിൽ പെട്ടത്.
ഇരുവരും റോഡ് മുറിച്ചു കടക്കവേ അമിത വേഗതയിൽ എത്തിയ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ രണ്ടുപേരും മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയമുണ്ട്.
മൃതദേഹങ്ങൾ അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി, പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.












