തിരുവനന്തപുരം: മുഹൂർത്തതിന് മിനുറ്റുകൾ മാത്രം ശേഷിക്കേ കാമുകനൊപ്പം ഒളിച്ചോടി വധു. തിരുവനന്തപുരത്താണ് സംഭവം. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശിയായ യുവതിയും ഇടവ സ്വദേശിയായ യുവാവിന്റെയും വിവാഹമാണ് നിശ്ചയിച്ചിരുന്നത്. ആറ് മാസം മുൻപ് നിശ്ചയവും നടത്തിയിരുന്നു.
വരനും ബന്ധുക്കളും നാട്ടുകാരുമെല്ലാം ഓഡിറ്റോറിയത്തിൽ എത്തി കാത്തിരിക്കുന്നതിനിടയിലായിരുന്നു വധു ഒളിച്ചോടിയത്. ബ്യൂട്ടിപാർലറിലേക്ക് പോയ യുവതി മുഹൂർത്ത സമയമായിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം ഒളിച്ചോടിയതായി വ്യക്തമായത്. വിവരമറിഞ്ഞതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹപ്പന്തലിൽ കുഴഞ്ഞു വീണു.
വധു ഒളിച്ചോടിയതോടെ വിവാഹവേദിയിൽ ചെറിയ വഴക്കുണ്ടായെങ്കിലും വരന്റെ വീട്ടുകാർ സംയമനം പാലിച്ചതിനാൽ സംഘർഷം ഒഴിവായി. പണവും അതിഥികൾക്കായി ഒരുക്കിയ വിവാഹസദ്യയും പാഴായി. ലക്ഷങ്ങളാണ് ഇരുവീട്ടുകാരും വിവാഹത്തിനായി ചെലവാക്കിയത്.
Discussion about this post