ന്യൂയോര്‍ക്ക്: മുസ്ലീങ്ങള്‍ അമേരിക്കയിലേക്ക് വരുന്നത് തടയണമെന്ന വിവാദ പ്രസ്താവന നടത്തിയ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധ റാലി. ന്യൂയോര്‍ക്കിലെ ട്രംപിന്റെ ഹോട്ടലിനു മുന്നില്‍ നൂറോളം വരുന്ന പ്രവര്‍ത്തകരാണ് പ്രതിഷേധ റാലി നടത്തി.
ഞങ്ങള്‍ ആരുടെയും ഔദാര്യം ചോദിക്കുകയല്ല, അമേരിക്കയിലുള്ള എല്ലാവരും അര്‍ഹിക്കുന്ന മാന്യതയും ബഹുമാനവുമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ന്യൂയോര്‍ക്കിലെ അറബ് അമേരിക്കന്‍ അസോസിയേഷനിലെ ലിന്റാ സാര്സ്വര് പറഞ്ഞു. എന്നാല്‍ പ്രതിഷേധ റാലി നടക്കുന്നതിന്റെ വശത്തായി ഒരു ട്രംപ് അനുകൂലി ട്രംപിനെ ഞങ്ങള്‍ക്ക് വേണം,സിറിയക്കാര്‍ വേണ്ട എന്ന് കാണിക്കുന്ന സൈന്ബോഡുമായി നില്‍പ്പുണ്ടായിരുന്നു.
റാലിയില്‍ പങ്കെടുത്ത ചില മുസ്ലിം വംശജര്‍ 2001ലെ അല്‍ഖ്വയ്ദ ആക്രമണ സമയത്തുണ്ടായ വിവേചനവും ആക്രമണങ്ങളും കാലിഫോര്‍ണിയ വെടിവെപ്പിനു ശേഷം കൂടുമോ എന്ന് ഭയക്കുന്നതായി പറഞ്ഞു. അതേ സമയം തന്റെ അമ്മ പുറത്തിറങ്ങുമ്പോള്‍ സ്കാര്‍ഫ് ഇടാന്‍ അച്ഛന് സമ്മതിക്കുന്നില്ലെന്നാണ് റാലിയില്‍ ഉണ്ടായിരുന്ന അമീറാ കരീം എന്ന പതിനാറുകാറി പറഞ്ഞത്.
കഴിഞ്ഞയാഴ്ച കാലിഫോര്‍ണിയില്‍ മുസ്ലിം ദമ്പതികള്‍ നടത്തിയ വെടിവെപ്പില്‍ 14 പേര് കൊല്ലപ്പെട്ടതുമായി ബന്ധപ്പട്ട് ട്രംപ് നടത്തിയ വിവാദ പരാമര്‍ശം അമേരിക്കയിലും വിദേശങ്ങളിലും വിമര്ശനത്തിനിടയാക്കിയിരിുന്നു. പ്രതിഷേധങ്ങള്‍ വര്‍ദ്ധിച്ചതിനാല്‍ നേരത്തെ നിശ്ചയിച്ച ഇസ്രായേലിലേക്കുള്ള യാത്ര ട്രംപ് ഉപേക്ഷിച്ചിരുന്നു.
Discussion about this post