തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ച നടൻ രജനികാന്തിനെ പരിഹസിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്ക്ക് കണക്കിന് കൊടുത്ത് സോഷ്യൽ മീഡിയ. പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്കിനെയാണ് അതോ മന്ത്രി മുഹമ്മദ് റിയാസിനെയാണോ പരിഹസിക്കുന്നത് എന്ന് വ്യക്തമാക്കണം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ മന്ത്രി തയ്യാറാകണം എന്നും ഉപയോക്താക്കൾ പറയുന്നുണ്ട്.
‘കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ് ‘ …. ‘ എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും’ എന്നായിരുന്നു ശിവൻകുട്ടയുടെ പോസ്റ്റ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജെയ്ക് മതമേലദ്യക്ഷന്മാരെ കാണുകയും കുനിഞ്ഞ് നിന്ന് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. ഇതാണ് ശിവൻകുട്ടിയെ സോഷ്യൽ മീഡിയ ഓർമ്മിക്കുന്നത്. ഓണാഘോഷ പരിപാടിയ്ക്കിടെ മുഹമ്മദ് റിയാസ് കുനിഞ്ഞ് നിന്ന് ശിവൻകുട്ടിയുടെ കയ്യിൽ നിന്നും പായസം വാങ്ങിക്കുടിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇത് ഉദ്ദേശിച്ചാണോ പ്രതികരണം എന്നും മന്ത്രിയോട് ചോദിക്കുന്നുണ്ട്. കോൺഗ്രസ് സർക്കാരിന്റെ ബജറ്റ് അവതരണത്തിനിടെ ശിവൻ കുട്ടി നിയമസഭയിൽ കാണിച്ച അക്രമങ്ങളെയും ഓർമ്മിക്കുന്നുണ്ട്.
എന്നാലും ജെയ്ക്ക് അണ്ണനെ ഇങ്ങനെ ട്രോളരുതായിരുന്നു സാറേ… ഒന്നുമില്ലങ്കിലും പുതുപ്പള്ളിയിലെ നമ്മുടെ സ്ഥാനാർഥി അല്ലേ സാറേ എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ഒരാൾ ശിവൻകുട്ടിയോട് പറയുന്നത്. ജൈയ്‌നോട് ആണെന്ന് തോന്നുന്നു എന്ന് മറ്റൊരാൾ ആവർത്തിക്കുന്നു. നല്ല നട്ടെല്ല ഉള്ളവർക്ക് കുനിയാൻ പറ്റും . നട്ടെല്ല് പാർട്ടി ആപ്പീസിൽ കൊന്നു പണയം വെച്ചിട്ടുള്ളവർക്കു പറ്റണം എന്നില്ലെന്നും കമന്റുണ്ട്.
പണ്ട് സഭയിൽ മുണ്ട് മാടിക്കുത്തി കോപ്രായം കാണിച്ചപ്പോൾ.. ഒന്നും തോന്നിയില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്. ‘മുണ്ട് മടക്കി കുത്തൽ …. ഗ്വാ ഗ്വാ വിളി. …ഡസ്‌കിന്മേൽ കേറൽ. ..കമ്പ്യൂട്ടർ വലിച്ചെറിയൽ. ..അയ്യേ …അയ്യേ എന്നുള്ള പരിഹാസ കമന്റുകളും പോസ്റ്റിന് താഴെയുണ്ട്. വ്യക്തി സ്വാതന്ത്ര്യം എന്നൊരു അവകാശം ഉണ്ട് ഈ രാജ്യത്ത് അതിൽ കൈ കടത്തരുത് അങ്ങ് ബഹുമാനം നൽക്കുന്നവരെ മാത്രമേ മറ്റുള്ളവരും ബഹുമാനിക്കാവു? അങ്ങയുടെ ആദർശം മാത്രമേ എല്ലാവരും പിന്തുടരു എന്ന് വാശി പിടിക്കരുത് മന്ത്രി സാർ രാജ ഭരണം അവസാനിച്ചിട്ട് ഒരു യുഗം കഴിഞ്ഞു മന്ത്രി സാറെന്നും പറയുന്നുണ്ട്.












