ലത്തേഹാര്‍: ഝാര്‍ഖണ്ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം. ഝാര്‍ഖണ്ഡ് ലാല്‍ ടൈഗര്‍ എന്ന ഭീകര സംഘടനയാണ് ആക്രമണം നടത്തിയത്. ഇവര്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും തൂക്കുപാലത്തിന് തീയിടുകയും ചെയതു.
തങ്ങളാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ട് മാവോയിസ്റ്റ് വിഭാഗമായ ജാര്‍ഖണ്ഡ് ലാല്‍ ടൈഗര്‍ എഴുതിയ ലഘുലേഖ സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുത്തതായി ലത്തേഹാര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അശുതോഷ് കുമാര്‍ പറഞ്ഞു. ഝാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയിലെ ഡിവിസി കല്‍ക്കരി ഖനികളുടെ ഒരു തൂക്കുപാലത്തിനാണ് തിങ്കളാഴ്ച ഭീകര സംഘം തീയിട്ടത്. കൂടാതെ ഇവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതായും പോലീസ് അറിയിച്ചു.
സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെ ലത്തേഹാര്‍ പോലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലുള്ള ട്യൂബ് ഡിവിസി കല്‍ക്കരി ഖനി പ്രദേശത്ത് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഖനിയിലെ മറ്റൊരു ട്രക്ക് വെയിറ്റിംഗ് യൂണിറ്റ് കൂടി മാവോയിസ്റ്റ് സംഘം കത്തിക്കുകയും ചെയ്തു.
സംഘടനയുമായി ചര്‍ച്ച ചെയ്യാതെ കല്‍ക്കരി ഖനനം തുടര്‍ന്നാല്‍ കമ്പനിക്ക് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീകര സംഘം ലഘുലേഖയില്‍ ഭീഷണിപ്പെടുത്തി.
Discussion about this post