ഡല്‍ഹി: നിര്‍ഭയ കൂട്ടമാനഭംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ വന്യമൃഗങ്ങളൊടൊപ്പം അടയ്ക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി.ഇയാളെ പുറത്തുവിടുന്നത് അപകടകരമാണെന്നും സുബ്രഹ്മണ്യസ്വാമി പറഞ്ഞു. ഭക്ഷണം, സൈക്കിള്‍ തുടങ്ങിയവ മോഷ്ടിക്കുന്നതു പോലുള്ള കുറ്റങ്ങള്‍ക്കു മാത്രമേ ജുവനൈല്‍ നിയമം ബാധകമാകുകയുള്ളൂ.അതേസമയം അതിക്രൂരമായ കുറ്റകൃത്യം ചെയ്ത ഇയാളെ ദേശീയ സുരക്ഷ നിയമമനുസരിച്ച് അറസ്റ്റു ചെയ്യണം. ഇതിനായി ഞാന്‍ കോടതിയെ സമീപിക്കുമെന്നും സ്വാമി പറഞ്ഞു.
കുട്ടിക്കുറ്റവാളിയില്‍ നിന്ന് നല്ലനടപ്പിനുള്ള കരാര്‍ ഒപ്പിട്ടുവാങ്ങുന്നതിനുള്ള തയാറെടുപ്പിലാണ് കേന്ദ്ര ആഭ്യന്തരവകുപ്പ്. ഇയാളെ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.മൂന്നുവര്‍ഷത്തെ ശിക്ഷ കൊണ്ട് ഇയാളുടെ മനസ്സുമാറിയില്ലെങ്കില്‍ എന്തു തുടര്‍നടപടിയാണെടുക്കുന്നതെന്നും സ്വാമി ചോദിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളനുസരിച്ച് കുട്ടിക്കുറ്റവാളിയിപ്പോള്‍ ഒരു ജിഹാദി ആയി മാറിയിട്ടുണ്ട്. അതിനാല്‍ ഇതില്‍ കോടതി ഇടപെടണമെന്നും അതിനായി നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടു.
Discussion about this post