ന്യൂഡൽഹി; ഇന്ത്യ യുഎസ് ബന്ധത്തിൻറെ ആഴം എടുത്ത് പറഞ്ഞ് യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഇന്ത്യയിൽ പോയി സേവനമനുഷ്ഠിക്കാൻ എന്നോട് ആവശ്യപ്പെട്ടത് യുഎസ് പ്രസിഡണ്ട് ജോ ബൈഡനാണ്. ഇന്ത്യ തനിക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണെന്നാണ് ബൈഡൻ തന്നോട് പറഞ്ഞതെന്നും എറിക് ഗാർസെറ്റി വ്യക്തമാക്കി. ഇന്ത്യാസ്‌പോറ ജി20 ഫോറത്തിൽ സംസാരിക്കവെയാണ് ഇന്ത്യയിലെ യുഎസ് അംബാസഡർ ഇക്കാര്യം സൂചിപ്പിച്ചത്.
ലോകത്തിൽ ഇന്ത്യയുടെ പ്രാധാന്യം യുഎസ് പ്രസിഡന്റ് തന്നോട് ഊന്നിപ്പറഞ്ഞിരുന്നു. ഇന്ത്യയിൽ ജീവിക്കണം എന്ന് തനിക്ക് സ്വപ്നമുണ്ടായിരുന്നു. ബോധഗയയിൽ താമസിക്കണമെന്നും ബുദ്ധമത പഠന പരിപാടി നടത്തണമെന്നുമായിരുന്നു തൻറെ ആഗ്രഹം. ഇതിനായി ഇന്ത്യയിലേക്ക് വരാനായി തനിക്ക് പദ്ധതിയുണ്ടായിരുന്നെന്നും എറിക് ഗാർസെറ്റി പറഞ്ഞു.
“പക്ഷേ രാഷ്ട്രീയം തടസ്സമായി. ഞാൻ സ്റ്റുഡന്റ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, അമേരിക്കയെ സേവിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്തു, അതിനാൽ ഇന്ത്യയിലേക്ക് വരണമെന്ന എൻറെ സ്വപ്നം മരിച്ചു. എന്നാൽ ആളുകളെയും സ്വപ്നങ്ങളെയും ബന്ധിപ്പിക്കുന്നതിന് പ്രപഞ്ചത്തിന് കൗതുകകരമായ ചില മാർഗമുണ്ട്. ഈ സമയത്താണ് ഇന്ത്യയെ സേവിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പ്രസിഡന്റ് ബൈഡൻ എന്നോട് ആവശ്യപ്പെട്ടത് , ഇപ്പോൾ ഞാൻ ആ സ്വപ്നം ഇവിടെ ജീവിക്കുന്നു,” എറിക് ഗാർസെറ്റി പറഞ്ഞു.
” ഇന്ത്യയിൽ പോയി സേവനമനുഷ്ഠിക്കാൻ അദ്ദേഹം എന്നോച് പറഞ്ഞു. ഇന്ത്യ എനിക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ്. ഒരു അമേരിക്കൻ പ്രസിഡന്റും ഇതുവരെ പറഞ്ഞിട്ടില്ലാത്ത കാര്യമാണ് ബൈഡൻ തന്നോട് പറഞ്ഞതെന്നും,” അദ്ദേഹം കൂട്ടിച്ചേർത്തു.’ഇന്ത്യൻ ഡയസ്‌പോറ – അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ഒരു പാലം’ എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രഭാഷണം.
Discussion about this post