തിരുവനന്തപുരം: പോലീസുകാരോട് ആക്രോശിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി ജോയി. ഡിവൈഎഫ്‌ഐക്കാരെ തല്ലിയിട്ട് ഇവിടെ ജോലി ചെയ്യാമെന്ന് കരുതുന്നുണ്ടോ? എന്നായിരുന്നു അസി. കമ്മീഷണർ അനുരൂപിനോടും മറ്റ് പോലീസുകാരോടുമുള്ള എംഎൽഎയുടെ ഭീഷണി. ഡിവൈഎഫ്‌ഐ നേതാവിന് മർദ്ദനമേറ്റെന്നാരോപിച്ചാണ് ഭീഷണി. ഒരു മണിക്കൂറോളം എംഎൽഎ പോലീസിനെ നിർത്തിപ്പൊരിച്ചു. തിരുവനന്തപുരം പേട്ട പോലീസ് സ്‌റ്റേഷനിലാണ് സംഭവം. വാഹനപരിശോധനയ്ക്കിടെ വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി എം. നിതീനെ ഹെൽമെറ്റ് പരിശോധനയ്ക്കിടെ മർദിക്കുകയും അസഭ്യം പറഞ്ഞുവെന്നുമാണ് ആരോപണം.
ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ഹെൽമെറ്റ് ധരിക്കാതെ എത്തിയ നിതിനെ പുലയനാർ കോട്ടയ്ക്കടുത്ത് വെച്ച് പോലീസ് തടഞ്ഞു നിർത്തി. പിന്നീട് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കുകയും ചെയ്തു. അൽപനേരം കഴിർഞ്ഞ് ഡി.വൈ.എഫ്.ഐ. പ്രവർത്തകരുമായി നിതിൻ പേട്ട പോലീസ് സ്റ്റേഷനിൽ എത്തി വാക് തർക്കത്തിൽ ഏർപ്പെട്ടു. പോലീസ് വാഹനപരിശോധനക്കിടെ അസഭ്യം പറഞ്ഞുവെന്നും മർദിച്ചെന്നും ആരോപിച്ചായിരുന്നു വാക് തർക്കം.
Discussion about this post