തിരുവനന്തപുരം: ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്ത സാഹചര്യത്തിൽ ജവഹർലാൽ നെഹ്രുവിന് പ്രണാമം അർപ്പിച്ച് കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. ഇൻസെറ്റിൽ ചന്ദ്രയാന്റെ ചിത്രത്തിനൊപ്പം നെഹ്രുവിന്റെ ചിത്രവും കൂട്ടിച്ചേർത്താണ് പദ്മജ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചന്ദ്രയാന്റെ ചിത്രത്തിനൊപ്പം നെഹ്രുവിന്റെ ചിത്രവും ചേർത്ത് തയ്യാറാക്കിയിരിക്കുന്ന കുറിപ്പിൽ, ഐ എസ് ആർ ഒയെ സൃഷ്ടിച്ച രാഷ്ട്ര ശിൽപ്പിക്ക് പ്രണാമം എന്നാണ് പദ്മജ കുറിച്ചിരിക്കുന്നത്. വാനം നോക്കിയിരിക്കുന്ന നെഹ്രുവിന്റെ ചിത്രമാണ് പോസ്റ്റിൽ ഉള്ളത്.
അതേസമയം ചന്ദ്രയാന്റെ വിജയത്തിന്റെ ക്രെഡിറ്റ് നെഹ്രുവിന് നൽകാനുള്ള ശ്രമം മിക്ക കോൺഗ്രസ് നേതാക്കളും ദേശീയ തലത്തിൽ തന്നെ നടത്തുന്നുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട് എം പി രാഹുൽ ഗാന്ധിയുമെല്ലാം നടത്തിയിരിക്കുന്ന പ്രതികരണങ്ങൾ ഇതേ ശ്രേണിയിൽ ഉള്ളവയാണ്. ഇവയ്ക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതികരണങ്ങളും വ്യാപകമാണ്.












