ന്യൂഡൽഹി : 7.62×51 mm ലൈറ്റ് മെഷീൻ ഗൺ, ഇന്ത്യൻ നാവികസേനയുടെ MH-60R ഹെലികോപ്റ്ററുകൾക്കായി ആയുധങ്ങൾ, MI-17 V5 ഹെലികോപ്റ്ററുകളിൽ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് എന്നിങ്ങനെ നീളുന്ന നൂതന ആയുധങ്ങൾ സായുധ സേനയ്ക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. വിവിധ സായുധസേനകളുടെ ആയുധശേഷി വർദ്ധിപ്പിക്കാനാണ് ഈ പുതിയ തീരുമാനം. ഇതിനായി ഏകദേശം 7,800 കോടി രൂപ ചിലവ് വരുന്ന നിർദ്ദേശങ്ങൾ കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകരിച്ചു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) ആണ് സായുധ സേനയുടെ ആയുധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ നിർദേശങ്ങൾ അംഗീകരിച്ചത്. പ്രോജക്റ്റ് ശക്തിയുടെ കീഴിൽ ഇന്ത്യൻ സൈന്യത്തിന് ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും വാങ്ങുന്നതിനുള്ള AoN യും അനുവദിച്ചിട്ടുണ്ട്. ഈ സംഭരണങ്ങളെല്ലാം സ്വദേശി വിതരണക്കാരിൽ നിന്ന് മാത്രമായിരിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സേനയുടെ ആയുധ ശേഷി വർദ്ധിപ്പിക്കുന്നതിൽ 7.62×51 mm ലൈറ്റ് മെഷീൻ ഗൺ (LMG) വാങ്ങുന്നതും ഇന്ത്യൻ നാവികസേനയുടെ MH-60R ഹെലികോപ്റ്ററുകൾ ഏറ്റെടുക്കുന്നതും ഉൾപ്പെടുന്നുണ്ട്. കൂടാതെ വ്യോമസേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ബൈ (ഇന്ത്യൻ-ഐഡിഡിഎം) വിഭാഗത്തിന് കീഴിലുള്ള Mi-17 V5 ഹെലികോപ്റ്ററുകൾക്കായി ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ നിന്നും ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് വാങ്ങുന്നതും സ്ഥാപിക്കുന്നതും അടക്കമുള്ള നിരവധി ശേഷി വർദ്ധിപ്പിക്കൽ നടപടികൾക്കാണ് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്.
Discussion about this post