ഹൈദരാബാദ് : വിവാഹം ചെയ്യാനായി ചേരുന്ന പെൺകുട്ടിയെ കണ്ടെത്തി നൽകിയില്ല എന്നാരോപിച്ച് മകൻ അമ്മയെ കൊലപ്പെടുത്തി. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലാണ് 45 കാരിയായ വെങ്കട്ടമ്മയെ മകൻ ഈശ്വർ കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഈ സ്ത്രീയുടെ മകനും മറ്റൊരു ബന്ധുവും അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
ബന്ദ മൈലാരം ഗ്രാമത്തിലെ ഇവരുടെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുള്ളത്. മകൻ ഇഷ്ടിക ഉപയോഗിച്ച് അടിച്ചാണ് അമ്മയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
കൊലപാതക ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി മകൻ ഈ സ്ത്രീയുടെ കഴുത്തും കാലുകളും മുറിക്കുകയും ചെയ്തിരുന്നു. ഇവരുടെ ബന്ധുകൂടിയായ മറ്റൊരാളുടെ സഹായത്താൽ ആണ് ഇത് ചെയ്തതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
Discussion about this post