കാസർകോട്: ഒളിവിൽ പോയ പോക്‌സോ കേസ് പ്രതിയെ മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്ത് പോലീസ്. ചിറ്റാരിക്കൽ സ്വദേശി ആന്റോ ചാക്കോച്ചൻ (28) ആണ് അറസ്റ്റിലായത്. പോലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
13 കാരിയെ ആണ് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്തതോടെ ഇയാൾ മുങ്ങി. നേപ്പാളിൽ അനൂപ് മേനോൻ എന്ന പേരിൽ വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു ഇയാൾ. ഇതിനിടെ പുതിയ പേരിൽ പാസ്‌പോർട്ട് എടുക്കാൻ കഴിഞ്ഞ ദിവസം ഇയാൾ മുംബൈയിൽ എത്തി. ഇതറിഞ്ഞ പോലീസ് മുംബൈയിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്ന് പോക്‌സോ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. രണ്ടര വർഷത്തോളമായി ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
Discussion about this post