ബെംഗളുരു: ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യ അടുത്ത ബഹിരാകാശ ഗവേഷണത്തിന് തുടക്കം കുറിക്കുന്നു. ഇന്ത്യയുടെ ആദ്യ സൂര്യ ദൗത്യമായ ആദിത്യ L1 ന്റെ വിക്ഷേപണം സെപ്തംബര്‍ 2ന് ഉണ്ടാകാന്‍ സാധ്യതയെന്ന് ഐഎസ്ആര്‍ഒ. സൂര്യനെക്കുറിച്ച് പഠിക്കാനുളള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമാണ് ആദിത്യ എല്‍ 1. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനും അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്ററിന്റെ ഡയറക്ടറുമായ നിലേഷ് എം ദേശായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ചാന്ദ്ര ദൗത്യത്തിന്റെ വിജയത്തോടൊപ്പം ബഹിരാകാശ ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്. സൂര്യനെ അടുത്ത് നിന്ന് പഠിക്കുന്നതിനായി തയ്യാറാക്കിയ ആദിത്യ L1 വിക്ഷേപണത്തിന് തയ്യാറാണ്. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ സെപ്തംബര്‍ രണ്ടിന് പേടകം വിക്ഷേപിക്കാന്‍ സാധ്യതയുണ്ട്’, നിലേഷ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് നിലേഷ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസ്ആര്‍ഒയുടെ ബെംഗളൂരു കമാന്‍ഡ് സെന്ററിലെ ശാസ്ത്രജ്ഞരെ കണ്ട് സംസാരിച്ച പ്രധാനമന്ത്രിയുടെ വാക്കുകള്‍ തങ്ങള്‍ക്ക് ഇനിയും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ പ്രചോദനം നല്‍കുന്നതാണ്. സമാനമായ ദൗത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും അദ്ദേഹത്തിന്റെ വാക്കുകള്‍ നമ്മെ പ്രോല്‍സാഹിപ്പിക്കുന്നു. ബഹിരാകാശ മേഖലയില്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സ്വയം സമര്‍പ്പിക്കാനുള്ള പ്രചോദനവും പുതിയ തീഷ്ണതയും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞിരുന്നു എന്നും നിലേഷ് കൂട്ടിച്ചേര്‍ത്തു.
Discussion about this post