ജയ്പൂർ: ചാന്ദ്രയാൻ മൂന്നിന്റെ വിജയാഘോഷിച്ചതിന്റെ പേരിൽ രാജസ്ഥാനിലെ സർവ്വകലാശാലയിൽ സംഘർഷം. വിദ്യാർത്ഥികൾ തമ്മിലുള്ള വാക്കുതർക്കം കയ്യാങ്കളിയിലും കത്തിക്കുത്തിലും കലാശിച്ചു. സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
രാജസ്ഥാനിലെ മേവാർ സർവ്വകലാശാലയിൽ ആയിരുന്നു സംഘർഷം ഉണ്ടായത്. ഇന്നലെയായിരുന്നു സംഭവം. കശ്മീർ സ്വദേശികളായ വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയത്. ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പര്യവസാനിച്ചതിനെ തുടർന്നായിരുന്നു ഒരു വിഭാഗം വിദ്യാർത്ഥികൾ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ഇക്കൂട്ടത്തിൽ ഉണ്ടായ ഒരു വിദ്യാർത്ഥിയെ കശ്മീരികളായ വിദ്യാർത്ഥികൾ മെസ്സിൽ വച്ച് ആക്രമിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
രാഹുൽ എന്ന വിദ്യാർത്ഥിയെ ആയിരുന്നു സംഘം മർദ്ദിച്ചത്. ഇതറിഞ്ഞ രാഹുലിന്റെ സുഹൃത്തുകൾ സംഭവം ചോദ്യം ചെയ്തു. ഇതോടെ വാക്കുതർക്കം ഉണ്ടാകുകയായിരുന്നു. ഇതിനിടെ കശ്മീരി വിദ്യാർത്ഥികൾ മറ്റ് വിദ്യാർത്ഥികളം കയ്യേറ്റം ചെയ്തു. ഇതോടെ സംഘർഷം ആരംഭിക്കുകയായിരുന്നു. അള്ളാഹു അക്ബർ മുഴക്കിയായിരുന്നു കശ്മീരി വിദ്യാർത്ഥികൾ ആക്രമണം നടത്തിയിരുന്നത്. മറ്റുള്ളവരെ നേരിടാൻ ഇവർ കയ്യിൽ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കരുതിയിരുന്നു. ഇതുപയോഗിച്ചും ഇവർ ആക്രമണം നടത്തി.
ചാന്ദ്രയാൻ മൂന്നിന്റെ വിജയാഘോഷത്തിനിടെ ഭാരത് മാതാ കി ജയ്, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു. ഇതാണ് കശ്മീരി വിദ്യാർത്ഥികളെ ചൊടിപ്പിച്ചത് എന്നാണ് വിവരം.
Discussion about this post