കൊച്ചി: നവാഗതനായ ഷാജഹാൻ സംവിധാനം ചെയ്ത ‘ജമീലാൻറെ പൂവൻകോഴി’ തിയേറ്ററുകളിലേക്കെത്തുന്നു. ബിന്ദു പണിക്കർ ‘ജമീല’ എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രമാണ് ജമീലാൻറെ പൂവൻകോഴി. പ്രമുഖ സംവിധായകരും താരങ്ങളുമായ നാദിർഷയുടെയും രമേഷ് പിഷാരടിയുടെയും ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
നർമ്മരസങ്ങളായ ജീവിതമുഹൂർത്തങ്ങളെ കോർത്തിണക്കി നമുക്ക് ചുറ്റും നടക്കുന്ന സാമൂഹിക പ്രശ്‌നങ്ങളെ വെള്ളിത്തിരയിലെത്തിക്കുന്ന ജമീലാൻറെ പൂവൻകോഴി അടുത്ത മാസം തിയേറ്ററിലെത്തും. ഇത്ത പ്രൊഡക്ഷൻസിൻറെ ബാനറിൽ ഫസൽ കല്ലറയ്ക്കൽ, നൗഷാദ് ബക്കർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. അവിടെയൊരു കോളനിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഈ സിനിമ, നമുക്ക് ചുറ്റും നടക്കുന്ന ചില സാമൂഹിക പ്രശ്‌നങ്ങളിലേക്കും വിരൽചൂണ്ടുന്നു. വളരെ സിംപിളായി കഥ പറയുന്നതാണ് ജമീലാൻറെ പൂവൻകോഴിയുടെ വ്യത്യസ്തത.
ഒരു കോളനിയുടെ പശ്ചാത്തലത്തിൽ ഒരു അമ്മയുടെയും മകൻറെയും കഥ പറയുന്ന ഈ സിനിമ കേവലം കുടുംബകഥ മാത്രമല്ല അതിനുമപ്പുറം വളരെ ഗൗരവമായ ചില പ്രശ്‌നങ്ങളിലേക്കും കഥ നീണ്ടുപോകുകയാണ്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ഒരു ഫാമിലി എൻറർടെയ്‌നർ കൂടിയാണ് ജമീലാൻറെ പൂവൻകോഴി. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൂടെ കടന്നുവന്ന പ്രിയതാരം മിഥുൻ നളിനിയാണ് ചിത്രത്തിലെ നായകൻ. പുതുമുഖതാരം അലീഷയാണ് നായിക. ജമീല എന്ന കഥാപാത്രത്തിലൂടെ ബിന്ദു പണിക്കർ ഈ ചിത്രത്തിലൂടെ വീണ്ടും സജീവമാവുകയാണ്.
കുബളങ്ങി നൈറ്റ്‌സിൽ ഏറെ ശ്രദ്ധേയമായ വേഷം ചെയ്ത സൂരജ് പോപ്പ്‌സ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്.ഏറെ പ്രേക്ഷകശ്രദ്ധ നേടിയ തീവണ്ടിയിലെ നിഴൽനായകവേഷം ചെയ്ത മിഥുൻ ആദ്യമായി നായകനാകുന്നു എന്നതും ജമീലാൻറെ പൂവൻകോഴിയുടെ മറ്റൊരു പ്രത്യേകതയാണ്. ആക്ഷനും സംഗീതവും, നർമ്മ രസങ്ങളും ഏറെയുള്ള ചിത്രം പ്രേക്ഷകരെ രസിപ്പിക്കുമെന്നതിൽ തർക്കമില്ല.
മിഥുൻ നളിനി, അലീഷ, ബിന്ദു പണിക്കർ, നൗഷാദ് ബക്കർ, സൂരജ് പോപ്പ്‌സ്, അഷ്‌റഫ് ഗുരുക്കൾ നിഥിൻ തോമസ്, അഞ്ജന അപ്പുക്കുട്ടൻ, കെ ടി എസ് പടന്നയിൽ ,പൗളി വിൽസൺ, മോളി, ജോളി, തുടങ്ങിയവരാണ് അഭിനേതാക്കൾ.
ബാനർ -ഇത്തപ്രൊഡക്ഷൻസ്. നിർമ്മാണം-ഫസൽ കല്ലറക്കൽ ,നൗഷാദ് ബക്കർ, ഷാജഹാൻ.
കോ-പ്രൊഡ്യൂസർ – നിബിൻ സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജസീർ മൂലയിൽ,
തിരക്കഥ ,സംഭാഷണം – ഷാജഹൻ, ശ്യാം മോഹൻ (ക്രിയേറ്റീവ് ഡയറക്ടർ), ഛായാഗ്രഹണം – വിശാൽ വർമ്മ, ഫിറോസ് ഖാൻ, മെൽബിൻ കുരിശിങ്കൽ,ഷാൻ പി റഹ്‌മാൻ. സംഗീതം – ടോണി ജോസഫ്, അലോഷ്യ പീറ്റർ ഗാന രചന -സുജേഷ് ഹരി, ഫൈസൽ കന്മനം, ഫിലിം എഡിറ്റർ – ജോവിൻ ജോൺ. പശ്ചാത്തല സ്‌കോർ – അലോഷ്യ പീറ്റർ.
പ്രൊഡക്ഷൻ കൺട്രോളർ ബജാവേദ് ചെമ്പ്. ചീഫ് അസോസിയേറ്റ് – ഫൈസൽ ഷാ. കലാസംവിധായകൻ – സത്യൻ പരമേശ്വരൻ. സംഘട്ടനം – അഷ്‌റഫ് ഗുരുക്കൾ. വസ്ത്രാലങ്കാരം -ഇത്ത ഡിസൈൻ. മേക്കപ്പ്- സുധീഷ് ബിനു, അജയ്. കളറിസ്റ്റ്- ശ്രീക് വേരിയർ പൊയറ്റിക് പ്രിസോം. സൗണ്ട് ഡിസൈൻ -ജോമി ജോസഫ് .സൗണ്ട് മിക്‌സിംഗ് -ജിജുമോൻ ബ്രൂസ് പ്രോജക്റ്റ് ഡിസൈനർ-തമ്മി രാമൻ കൊറിയോഗ്രാഫി -പച്ചു ഇമോ ബോയ്.
ലെയ്സൺ ഓഫീസർ – സലീജ് പഴുവിൽ. പി ആർ ഒ – പി.ആർ. സുമേരൻ.മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ബരാഹുൽ അനിസ് ഫസൽ ആളൂർ അൻസാർ ബീരാൻ പ്രൊമോഷണൽ സ്റ്റില്ലുകൾ -സിബി ചീരൻ -പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപസ്, വിതരണം ഇത്ത പ്രൊഡക്ഷൻസ്, അനിൽ തൂലിക ,മുരളി എസ്എം ഫിലിംസ്, അജിത് പവിത്രം ഫിലിംസ്.
Discussion about this post