കൊൽക്കത്ത : പശ്ചിമ ബംഗാൾ ദത്തപുക്കൂറിലെ പടക്ക നിർമ്മാണശാലയിൽ വൻ സ്‌ഫോടനം. എട്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്ക നിർമ്മാണശാലയിലാണ് സ്ഫോടനം ഉണ്ടായത്.
രാവിലെ 10 മണിയോടെയാണ് അനധികൃത പടക്ക നിർമ്മാണശാലയിൽ സ്ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികൾ ഈ സമയത്ത് ഇവിടെ ജോലി ചെയ്തു കൊണ്ടിരുന്നു. വൻശക്തിയിലാണ് സ്ഫോടനം നടന്നത്. മരണപ്പെട്ടവരുടെ ശരീരഭാഗങ്ങൾ ചിതറി തെറിച്ച നിലയിലാണ് കണ്ടെത്തിയത്.
പരിക്കേറ്റവരെ ചികിത്സയ്ക്കായി ബരാസത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിൽ പടക്ക നിർമ്മാണശാലയുടെ മേൽക്കൂരയും ചില ഭാഗങ്ങളും പൂർണമായും തകർന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post