ബംഗലൂരു: സമപ്രായക്കാരിയായ മുസ്ലീം പെൺകുട്ടിയുമായി സംസാരിച്ചതിന് ബലേഗാവിയിൽ ഹിന്ദു യുവാവിന് നേരെ താലിബാൻ മോഡൽ ആൾക്കൂട്ട വിചാരണയും മർദ്ദനവും. ബലേഗാവിയിലെ ഖാഡെ ബസാർ മേഖലയിലായിരുന്നു സംഭവം. പ്രദേശത്ത് ചെരുപ്പ് കട നടത്തുന്ന ജ്ഞാനേശ്വർ എന്ന ചെറുപ്പക്കാരനെയാണ് മുസ്ലീം സമുദായത്തിൽ പെട്ട ആൾക്കൂട്ടം വിചാരണ നടത്തി ക്രൂരമായി മർദ്ദിച്ചത്. .
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദു യുവാവിനെ തടഞ്ഞു നിർത്തി അസഭ്യം പറയുന്നതും വിചാരണ നടത്തി മർദ്ദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ബലേഗാവി ബസ് സ്റ്റാൻഡിൽ നിന്നും ഖാഡേ ബസാറിലേക്ക് ഓട്ടോ റിക്ഷയിൽ സഞ്ചരിക്കവെയാണ് ആൾക്കൂട്ടം ഇരുവരെയും തടഞ്ഞു നിർത്തിയത്.
വീഡിയോ പ്രചരിച്ചതോടെ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി വിവിധ ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നു. കോൺഗ്രസ് ഭരണത്തിന്റെ തണലിൽ കർണാടകയിൽ ജിഹാദികൾ അഴിഞ്ഞാടുകയാണെന്ന് നേതാക്കൾ പറഞ്ഞു.
അതേസമയം സംഭവത്തിൽ കേസ് എടുത്തതായും ആറ് പേർ ഇതിനോടകം അറസ്റ്റിലായതായും കർണാടക പോലീസ് അറിയിച്ചു. പതിമൂന്ന് പേർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായും ഇവർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.
Discussion about this post