ന്യൂഡൽഹി : ജി20 ഉച്ചകോടിക്ക് മുൻപേ ഡൽഹിയിലെ 61 റോഡുകളും വേദികളും പൂച്ചട്ടികളും ചെടികളും സ്ഥാപിച്ച് അലങ്കരിക്കാനൊരുങ്ങുകയാണ്. ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയുടെ നേതൃത്വത്തിൽ മുന്നൊരുക്ക യോഗം നടന്നു. ഇതിനകം തന്നെ വനംവകുപ്പും ഡൽഹി പാർക്ക്‌സ് ആൻഡ് ഗാർഡൻ സൊസൈറ്റിയും ചേർന്ന് 3.75 ലക്ഷം ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
സർദാർ പട്ടേൽ മാർഗ്, മദർ തെരേസ ക്രസന്റ്, തീൻ മൂർത്തി മാർഗ്, ധൗല കുവാൻ-ഐജിഐ എയർപോർട്ട് റോഡ്, പാലം ടെക്‌നിക്കൽ ഏരിയ, ഇന്ത്യാ ഗേറ്റ് സി-ഹെക്‌സാഗൺ, മാണ്ഡി ഹൗസ്, അക്ബർ റോഡ് റൗണ്ട് എബൗട്ട്, ഡൽഹി ഗേറ്റ്, എന്നിവയാണ് പൂച്ചെടികൾ കൊണ്ട് മനോഹരമാക്കിയത്. പിഡബ്ല്യുഡി, ഡിഡിഎ എന്നിവയും പൂച്ചെടികൾ ഒരുക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.
61 റോഡുകളിലായി 4.05 ലക്ഷം ചെടിച്ചട്ടികൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ബാക്കിയുള്ള പൂച്ചെടികൾ സെപ്തംബർ ആദ്യവാരം തന്നെ നട്ടുപിടിപ്പിക്കും. ജി20 ഉച്ചകോടിയ്ക്ക് മുൻപ് ചെടികൾ പൂർണമായി പൂക്കുമെന്നും അധികൃതർ അറിയിച്ചു.
Discussion about this post