ന്യൂഡൽഹി : ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങുന്ന എസ്-400 ആന്റി എയർക്രാഫ്റ്റ് മിസൈൽ സിസ്റ്റം പ്രതീക്ഷിക്കപ്പെടുന്ന സമയത്ത് തന്നെ ഇന്ത്യയിലേക്ക് എത്തിച്ചേരുമെന്ന് റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് അറിയിച്ചു. എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ അഞ്ച് റെജിമെന്റുകളാണ് ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങുന്നത്. ഇതിനായി 5.43 ബില്യൺ ഡോളറിന്റെ കരാർ ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവച്ചിട്ടുണ്ട്.
ഈ വർഷം അവസാനമോ 2024 ആദ്യമോ കരാർ പ്രകാരമുള്ള 5 പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്-400 ആന്റി എയർക്രാഫ്റ്റ് മിസൈൽ സിസ്റ്റം ഇന്ത്യയിലേക്ക് എത്തിക്കും എന്നാണ് റഷ്യ അറിയിച്ചിട്ടുള്ളത്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്തിയിട്ടുണ്ട്.
2022 ഓഗസ്റ്റിൽ, മോസ്‌കോയിൽ നടന്ന ആർമി എക്‌സ്‌പോയിൽ വെച്ച് റഷ്യയുടെ റോസോബോറോനെക്‌സ്‌പോർട്ടിന്റെ സിഇഒ അലക്‌സാണ്ടർ മിഖയേവ് 2023 അവസാനത്തോടെ അഞ്ച് എസ്-400 റെജിമെന്റുകളും ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് പറഞ്ഞിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക വികസനം തൃപ്തികരമാണെന്നും ശാസ്ത്ര മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുമെന്നും റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് വ്യക്തമാക്കി.
Discussion about this post