ന്യൂഡൽഹി: ജി20 സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ഇന്ത്യയുമായുള്ള ബന്ധത്തെ വിശിഷ്ട പരിഗണനയുള്ള നയതന്ത്ര പങ്കാളിത്തം എന്നാണ് സംഭാഷണത്തിൽ പുടിൻ വിശേഷിപ്പിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശുഭകരമായ വികസനത്തിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വൻകിട ഊർജ്ജ പദ്ധതികൾ, ചരക്ക്- ഗതാഗത മേഖലകളിലെ സഹകരണം എന്നിവയിൽ ഇരു രാജ്യങ്ങളും ഏറെ മുന്നേറിയെന്നും ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ പദവിക്കുള്ള ഐക്യദാർഢ്യം എന്ന നിലയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്രോവ് ഉടൻ ന്യൂഡൽഹിയിൽ എത്തുമെന്ന് പുടിൻ പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ അടുത്തയിടെ സമാപിച്ച ജി20 ഉച്ചകോടിയുടെ വിശദാംശങ്ങൾ ഇരു നേതാക്കളും വിലയിരുത്തി.
Discussion about this post