ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഡെലിവറി ആപ്പായ ആമസോണിന്റെ ഡല്‍ഹി സ്‌റ്റോര്‍ മാനേജര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഭജന്‍പുരയിലെ സുഭാഷ് വിഹാര്‍ പ്രദേശത്താണ് സംഭവം നടന്നത്. ആമസോണില്‍ മാനേജരായി ജോലി ചെയ്യുന്ന ഹര്‍പ്രീത് ഗില്ലാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് 36 വയസ്സായിരുന്നു.
ഹര്‍പ്രീത് ഗില്ലിനും കൂടെയുണ്ടായിരുന്ന അമ്മാവന്‍ ഗോവിന്ദ് സിംഗിനും വേടിയേറ്റിട്ടുണ്ട്. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് നിര്‍ത്തിയ അഞ്ചംഗ സംഘമാണ് ഇവര്‍ക്ക് നേരേ വെടിയുതിര്‍ത്തത്. തലയ്ക്ക് വെടിയേറ്റ ഹര്‍പ്രീത് ഗില്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ മരിച്ചിരുന്നു. നിലവില്‍ പരിക്കേറ്റ ഗോവിന്ദ് സിംഗ് എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലാണ്.
അഞ്ച് അക്രമികള്‍ തനിക്കും മരുമകനും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഹര്‍പ്രീത് ഗില്ലിന്റെ അമ്മാവന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post