ശ്രീനഗർ : ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഏറ്റവും പുതിയ ചിത്രമായ ജവാന്റെ റിലീസിന് മുന്നോടിയായാണ് നടൻ ദേവിക്ക് അരികിലെത്തിയത്. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ത്രികുട മലനിരകളിലാണ് മാതാ വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇന്നലെ രാത്രിയാണ് പോലീസ് സുരക്ഷയോടെ താരം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. വൈകീട്ടോടെ കത്രയിലെ ബേസ് ക്യാമ്പിലെത്തിയ ഷാരൂഖ് ഖാൻ, 11.40 ഓടെ ദേവിയെ കണ്ട് മടങ്ങി.
VIDEO | Bollywood actor Shah Rukh Khan offered prayers at the revered Vaishno Devi shrine in Jammu earlier today. His much-anticipated film 'Jawan' is scheduled to be released on September 7.
(Source: Third Party) pic.twitter.com/yxNb5TuxyH
— Press Trust of India (@PTI_News) August 30, 2023
മാസ്‌ക് ധരിച്ച് മുഖം മറച്ചുകൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെ നടന്നുനീങ്ങുന്ന താരത്തിന്റെ വീഡിയോയാണ് മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. വെള്ള ഷർട്ടും, നീല ഹൂഡി ജാക്കറ്റും ധരിച്ചാണ് താരം എത്തിയത്. വൈഷ്ണോ ദേവി ക്ഷേത്ര ബോർഡ് ഉദ്യോഗസ്ഥരും ഷാരൂഖിനെ അനുഗമിക്കുന്നതും കാണാം.
#WATCH | J&K | Actor Shah Rukh Khan paid obeisance at Mata Vaishno Devi Shrine last night. pic.twitter.com/I1XgOIhWTX
— ANI (@ANI) August 30, 2023
എന്നാൽ ഇത് ആദ്യമായല്ല ഷാരൂഖ് ഖാൻ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്. നേരത്തെ പഠാൻ സിനിമയുടെ റിലീസ് മുൻപും താരം ദേവിയുടെ അനുഗ്രഹം നേടാൻ എത്തിയിരുന്നു.
Discussion about this post