ന്യൂഡൽഹി : പത്തിൽ എട്ട് ഇന്ത്യക്കാർക്കും ഏറ്റവും പ്രിയപ്പെട്ട നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് റിപ്പോർട്ട്. പ്യൂ റിസേർച്ച് സെന്റർ നടത്തിയ അഭിപ്രായ സർവ്വേ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കുന്ന ജി 20 ഉച്ചകോടി ഡൽഹിയിൽ നടക്കാനിരിക്കെയാണ് നരേന്ദ്ര മോദിയുടെ ജനപ്രീതി എത്രത്തോളമാണെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
രാജ്യത്തെ 79 ശതമാനം ആളുകളിൽ 55 ശതമാനം പേർക്കും നരേന്ദ്ര മോദിയുടെ ഭരണത്തോടാണ് താത്പര്യമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സമീപ കാലത്ത്, ലോകത്ത് ഇന്ത്യയുടെ സ്വാധീനം കൂടുതൽ ശക്തമാകുകയാണെന്ന് പത്തിൽ ഏഴ് ഇന്ത്യക്കാരും പറയുന്നതായി സർവ്വേ കണ്ടെത്തി. ദേശീയ ജനാധിപത്യ സഖ്യത്തിലെ ഭരണകക്ഷികളെ പിന്തുണയ്ക്കുന്നവർ ഇന്ത്യയുടെ സ്വാധീനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയാൻ സാധ്യതയുണ്ടെന്ന് പ്യൂ പറഞ്ഞു. ഇന്ത്യ കൂടുതൽ ശക്തമാകുന്നുവെന്ന് സ്ത്രീകളേക്കാൾ പുരുഷന്മാരാണ് വിശ്വസിക്കുന്നത് എന്നും വ്യക്തമാകുന്നുണ്ട്.
https://twitter.com/mygovindia/status/1696824710879981626?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1696824710879981626%7Ctwgr%5E8a416694667ba666556ec4acead93fff77359bb1%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.news18.com%2Findia%2Fmodi-hai-toh-mumkin-hai-8-in-10-indians-have-favourable-view-of-pm-finds-pew-survey-8557153.html
12 രാജ്യങ്ങളിലെ ശരാശരി 37 ശതമാനം മോദിയുടെ വിദേശ നയങ്ങളെ പിന്തുണയ്ക്കുന്നു. ഇവരിൽ ഭൂരിഭാഗം പേരും സാധാരണക്കാരാണ്. പ്രത്യേകിച്ചും കെനിയക്കാരാണ് മോദിയെ ഏറ്റവുമധികം വിശ്വസിക്കുന്നവർ. ലോക കാര്യങ്ങളിൽ മോദി ശരിയായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് കെനിയയിലെ 60 ശതമാനം ആളുകൾ വിശ്വസിക്കുന്നുണ്ട്. ജി 20 യിൽ ഉൾപ്പെട്ട മിക്ക രാജ്യങ്ങളിലെയും ആളുകൾക്ക് ഇന്ത്യയെക്കുറിച്ച് അനുകൂലമായ നിലപാടാണെന്ന് സർവ്വേ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയെക്കുറിച്ച് ഏറ്റവും പോസിറ്റീവായ കാഴ്ചപ്പാടുള്ളവർ ഇസ്രായേൽ സ്വദേശികളാണ്. ഇസ്രായേലിലെ 71% പേർക്ക് രാജ്യത്തെക്കുറിച്ച് അനുകൂലമായ കാഴ്ചപ്പാടുണ്ട്. കെനിയ, നൈജീരിയ, യുകെ എന്നിവിടങ്ങളിൽ ഇന്ത്യയെ ഇഷ്ടപ്പെടുന്നവർ ഏറെയാണ്.
Discussion about this post