തിരുവനന്തപുരം: ക്ഷേത്രത്തിലെ വിഗ്രഹങ്ങളും സ്തൂപങ്ങളും കൽ വിളക്കുകളും സാമൂഹ്യവിരുദ്ധർ തകർത്തതായി പരാതി. കാട്ടാക്കട പൂവച്ചൽ ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയും കൽവിളക്കുകളുമാണ് സാമൂഹ്യ വിരുദ്ധർ തകർത്തത്.
ബുധനാഴ്ച വൈകുന്നേരം നാലര മണിയോടെ ക്ഷേത്രത്തിന് അകത്തേക്ക് കടന്ന ക്ഷേത്ര ചുമതലക്കാരും ഭക്തരുമാണ് ആദ്യം വിഗ്രഹങ്ങൾ നിലത്ത് കിടക്കുന്നത് കണ്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു.
തമ്പുരാൻറെ വിഗ്രഹം, പഞ്ച പാണ്ഡവ പ്രതിഷ്ഠകൾ, ഇവിടെയുണ്ടായിരുന്ന കൽ വിളക്കുകൾ എന്നിവയാണ് തകർത്തിരിക്കുന്നത്. പരിശോധന നടത്തിയ പോലീസ് അന്വേഷണം ശക്തമാക്കി.












