ലക്‌നൗ: ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെൺകുട്ടികളെ പീഡിപ്പിച്ചതിന് ഉത്തർപ്രദേശിലെ ഗാസിയാബാദിലെ 51 കാരനായ സ്‌കൂൾ പ്രിൻസിപ്പൽ ഡോ രാജീവ് പാണ്ഡെയെ അറസ്റ്റ് ചെയ്തു.
പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ച് ചില വിദ്യാർത്ഥികൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ‘രക്തത്തിൽ എഴുതിയ കത്ത്’ അയച്ചതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്.
വിദ്യാർത്ഥിനികളുടെ നാല് പേജുള്ള കത്തിൽ പ്രതി തങ്ങളെ ഓരോരുത്തരെയായി തന്റെ ഓഫീസിൽ വിളിച്ചുവരുത്തി അസഭ്യം പറയുകയും എതിർത്തപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചു. 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള ഇരകൾ, പീഡനത്തെക്കുറിച്ച് സംസാരിക്കാൻ ആദ്യം ഭയപ്പെട്ടിരുന്നുവെങ്കിലും ഒടുവിൽ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
Discussion about this post