മുംബൈ: മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ യുവതിയെ മൊഴി ചൊല്ലിയതായി പരാതി. സംഭവത്തിൽ താനെ സ്വദേശി സിറാജ് ഖുറേഷിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. ഒളിവിൽ പോയ പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാമൂഹ്യമാദ്ധ്യമം വഴിയാണ് യുവതി സിറാജുമായി പരിചയപ്പെടുന്നത്. 2019ലായിരുന്നു ഇത്. മറ്റൊരു വിവാഹം കഴിച്ച യുവതി ഭർത്താവിൽ നിന്നും വേർപിരിഞ്ഞ് സ്വന്തം വീട്ടിൽ മകളുമൊത്ത് താമസിച്ചുവരികയായിരുന്നു യുവതി. ഇതിനിടെയായിരുന്നു ഇയാളെ പരിചയപ്പെട്ടത്. രാജു എന്ന പേരിലായിരുന്നു ഇയാൾ യുവതിയുമായി അടുത്തത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു.
യുവതി വലയിൽ അകപ്പെട്ടെന്ന് മനസ്സിലാക്കിയ സിറാജ് സ്വന്തം മതംവെളിപ്പെടുത്തുകയും മതം മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.. ഇത് പ്രകാരം യുവതി മതം മാറി. ഇയാൾക്കൊപ്പം താമസം ആരംഭിച്ചു. എന്നാൽ അടുത്തിടെ തലാഖ് ചൊല്ലി യുവതിയുമായുള്ള ബന്ധം യുവാവ് വേർപെടുത്തുകയായിരുന്നു.
കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. പിടികൂടാനുള്ള ശ്രമം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. പീഡനം, വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് സിറാജിന് മേൽ ചുമത്തിയിരിക്കുന്നത്.
Discussion about this post