ന്യൂഡല്‍ഹി : റെയില്‍വേ മന്ത്രാലയത്തിന്റെ 105 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ മേധാവി നിയമിതയായി. ഇതോടെ ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെ ആദ്യ വനിതാ ചെയര്‍പഴ്‌സനും സി ഇ ഒയുമായി ജയ വര്‍മ സിന്‍ഹ മാറി. അനില്‍ കുമാര്‍ ലഹോട്ടിയുടെ പിന്‍ഗാമിയായാണ് നിയമനം. ജയ വര്‍മ സെപ്റ്റംബര്‍ ഒന്നിന് ചുമതലയേല്‍ക്കും.
‘ഇന്ത്യന്‍ റെയില്‍വേ മാനേജ്മെന്റ് സര്‍വീസ് (ഐആര്‍എംഎസ്), റെയില്‍വേ ബോര്‍ഡ് (ഓപ്പറേഷന്‍സ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് അംഗവുമായ ജയ വര്‍മ സിന്‍ഹയെ റെയില്‍വേ ബോര്‍ഡ് ചെയര്‍പഴ്‌സനും സിഇഒയും ആയി നിയമിക്കാന്‍ മന്ത്രിസഭയുടെ അപ്പോയന്റ്മെന്റ് കമ്മിറ്റി അംഗീകാരം നല്‍കി’, കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അറിയിച്ചു.
ജയ വര്‍മ സിന്‍ഹ നിലവില്‍ ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് അംഗമാണ്. അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് ശേഷം 1988-ലാണ് സിന്‍ഹ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ ചേര്‍ന്നത്. നോര്‍ത്തേണ്‍ റെയില്‍വേ, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ, ഈസ്റ്റേണ്‍ റെയില്‍വേ എന്നീ മൂന്ന് റെയില്‍വേ സോണുകളില്‍ അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post