ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തിന് ശേഷം മറ്റൊരു ദൗത്യലേക്ക് കടക്കുകയാണ് രാജ്യം. ഭാരതത്തിന്റെ പ്രഥമ സൗര പര്യവേഷണ ദൗത്യമായ ആദിത്യ എല്‍ 1 നാളെ വിക്ഷേപിക്കും. സെപ്റ്റംബര്‍ 2 ന് രാവിലെ 11.50 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സ്പേസ്പോര്‍ട്ടില്‍ നിന്നാണ് ആദിത്യ എല്‍ 1ന്റെ വിക്ഷേപണം. ഇതിനായി കൗണ്ട്ഡൗണ്‍ ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.
വിക്ഷേപണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥന്‍ വ്യക്തമാക്കി. റോക്കറ്റും ഉപഗ്രഹവും തയ്യാറായി കഴിഞ്ഞതായും വിക്ഷേപണത്തിനുള്ള റിഹേഴ്‌സല്‍ പൂര്‍ത്തിയാക്കിതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിഎസ്എല്‍വി റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. നാല് മാസമെടുത്താവും ആദ്യത്യ എല്‍ 1 ലക്ഷ്യസ്ഥാനത്ത് എത്തുക.
ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ചുറ്റുമുള്ള എല്‍ 1 ഭ്രമണപഥത്തില്‍ ഉപഗ്രഹം സ്ഥാപിക്കപ്പെടും. ഇതോടെ ഉപഗ്രഹത്തിന്, യാതൊരു ബുദ്ധിമൂട്ടും കൂടാതെ സൂര്യനെ തുടര്‍ച്ചയായി വീക്ഷിക്കാന്‍ സാധിക്കുമെന്നതാണ് സവിശേഷത. സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങള്‍ കണ്ടെത്തുക, സൗരകൊടുങ്കാറ്റിന്റെ ഫലങ്ങള്‍ എന്തെല്ലാമെന്ന് വിലയിരുത്തുക എന്നിവയാണ് ദൗത്യം മുന്നോട്ട് വെയ്ക്കുന്ന ലക്ഷ്യം. ഇതിന് പുറമേ സൗര വികിരണങ്ങള്‍ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങളും പഠിക്കും.
Discussion about this post