ന്യൂഡൽഹി:വാണിജ്യാവശ്യത്തിനുള്ള പാചകവാതകസിലിണ്ടറുകളുടെ വിലയിൽ 19 കിലോഗ്രാമിന് 158 രൂപ കുറച്ചതായി ഒ എം സി അറിയിച്ചു.ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ2 00 രൂപ കുറച്ചതായി കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.രാജ്യത്തെ സ്ത്രീകൾക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രക്ഷാബന്ധൻ സമ്മാനമാണ് അതെന്നായിരുന്നു കേന്ദ്രസർക്കാർ അറിയിച്ചത്.
പുതിയ നിരക്ക് സെപ്റ്റംബർ ഒന്നുമുതൽ നിലവിൽ വരും.രാജ്യതലസ്ഥാനമായ ന്യൂഡൽ ഹിയിൽ 19 കിലോഗ്രാം എൽ പി ജി യുടെ ചില്ലറ വിൽപ്പന വില 1680 രൂപയിൽ നിന്ന് 1522.50 രൂപയാകും.മുംബൈയിൽ 1640.50 രൂപ ഉണ്ടായിരുന്ന സിലിണ്ടർ ഇനി 1482 രൂപയ്ക്ക് ലഭ്യമാകും.കേരളത്തിൽ എറണാകുളത്ത് 1537.50 രൂപയായിരുന്നത് 910 രൂപയ്ക്ക് ലഭിക്കും.
വാണിജ്യ ഗാർഹിക എൽ പി ജി സിലിണ്ടറുകളുടെ വിലനിർണ്ണയത്തിൽ എല്ലാ മാസവും പരിഷ്കരണം വരുത്തുന്നുണ്ട്.നേരത്തെ ഓഗസ്റ്റിൽ 99.75 രൂപ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിൽ കുറച്ചിരുന്നു.അതിനു പിറകേ ആണ് സെപ്റ്റംബറിൽ ഈ പ്രഖ്യാപനം.
Discussion about this post