ഗ്വാളിയോര്‍ : രാജ്യത്ത് ലവ് ജിഹാദ് സംഭവങ്ങള്‍ ഭീതിജനകമായ തരത്തില്‍ കൂടുകയാണ്. നിരവധി കേസുകളാണ് ദിവസവും രാജ്യത്തിന്റെ പല ഭാഗത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോഴിതാ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. അര്‍മാന്‍ ഖാന്‍ എന്നയാള്‍ രാഹുല്‍ എന്ന ഹിന്ദുവായി നടിച്ച് തന്നെ ലവ് ജിഹാദില്‍ കുടുക്കിയതായി ആരോപിച്ചാണ് ഒരു പെണ്‍കുട്ടി രംഗത്തെത്തിയത്. ഇയാളുടെ യാഥാര്‍ത്ഥ വ്യക്തിത്വം പുറത്തായതോടെ ഇസ്ലാമിലേക്ക് മതം മാറി വിവാഹം കഴിക്കാന്‍ ഭീഷണിപ്പെടുത്തുകയും തന്നെയും കുടുംബത്തേയും ആക്രമിച്ചതായും കാട്ടി പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
ഗ്വാളിയോര്‍ പോലീസ് സൂപ്രണ്ട് രാജേഷ് സിംഗ് ചന്ദേലിന് നല്‍കിയ പരാതിയില്‍ പറയുന്നത് ഇപ്രകാരം. ഗ്വാളിയോര്‍ ജില്ലയിലെ ഷിന്‍ഡേ കി ചാവ്നി എന്ന ഗ്രാമത്തിലാണ് പെണ്‍കുട്ടിയുടെ താമസം. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സമീപത്ത് താമസിക്കുന്ന രാഹുല്‍ എന്ന് സ്വയം പരിചപ്പെടുത്തിയ ഒരാളെ അവള്‍ പരിചയപ്പെടുകയും പിന്നീട് പ്രണയബന്ധത്തിലാവുകയും ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഇയാള്‍ ഹിന്ദുവല്ലെന്നും ഇയാളുടെ പേര് അര്‍മാന്‍ ഖാന്‍ എന്നാണെന്നും ഹിന്ദുവായി ഇയാള്‍ അഭിനയിക്കുകയായിരുന്നു എന്ന സത്യം പെണ്‍കുട്ടി തിരിച്ചറിയുന്നത്. താന്‍ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി ഇയാളില്‍ നിന്ന് അകലം പാലിക്കുകയും ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.
എന്നാല്‍ ഇതില്‍ പ്രകോപിതനായ അര്‍മാന്‍ ഖാന്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തികയും വഴിയില്‍ വച്ച് മര്‍ദ്ദിക്കുയും ഇസ്ലാമിലേക്ക് മതം മാറി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതില്‍ ഭയപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിതോടെ ഇയാളില്‍ നിന്നുള്ള ഉപദ്രവം കൂടുകയായിരുന്നു. തനിക്കതിരെ പരാതി നല്‍കിയതറിഞ്ഞ ഇയാള്‍ അമ്മാവനെയും മറ്റ് കുടുംബക്കാരേയും കൂട്ടി പെണ്‍കുട്ടിയുടെ വീട്ടിലെത്തി പിതാവിനെയും സഹോദരനെയും ആക്രമിക്കുകയും ചെയ്തു. മതം മാറി തന്നെ വിവാഹം കഴിക്കാന്‍ തയ്യാറായില്ലെങ്കില്‍ പെണ്‍കുട്ടിയേയും കുടുംബത്തേയും ഒന്നടങ്കം കൊല്ലുമെന്നാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. താന്‍ രാഷ്ട്രീയ സ്വാധീനമുള്ള കുടുംബത്തില്‍ നിന്നുള്ളയാളാണെന്നും പോലീസിന് തൊടാന്‍ കഴിയില്ലെന്നും അതിനാല്‍ താന്‍ പറയുന്നത് അനുസരിക്കുന്നതാവും പെണ്‍കുട്ടിക്ക് നല്ലതെന്നുമാണ് അര്‍മാന്‍ ഖാന്‍ ഭീഷണിപ്പെടുത്തിയത്.
പോലീസില്‍ പരാതി നല്‍കിയെങ്കിലും ഏത് നിമിഷവും ജീവഹാനി സംഭവിക്കുമെന്ന ഭയത്തിലാണ് പെണ്‍കുട്ടിയും കുടുംബവും ഇപ്പോള്‍. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റവാളിക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.
Discussion about this post