തിരുവനന്തപുരം: ദേശീയതലത്തിൽ ഒന്നിച്ച് പോകുമെങ്കിലും കേരളത്തിൽ സിപിഎമ്മുമായി സഹകരണം ഉണ്ടാവില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.കേരളത്തിൽ സിപിഎമ്മുമായി ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ല.അതിന് സിപിഎം തയ്യാറാകില്ല. രാഹുൽ ഗാന്ധിയെ കേരളം എതിരില്ലാതെ അടുത്ത തവണ വിജയിപ്പിക്കട്ടെയെന്നും കെസി വേണുഗോപാൽ പറഞ്ഞു
ഇൻഡിയ മുന്നണി യോഗത്തിന്റെ വാർത്താ സമ്മേളനത്തിൽ നിന്നും മമത ബാനർജി വിട്ടുനിന്നതല്ല. വിമാനം 4.15ന് നിശ്ചയിച്ചതു കാരണം അവർ നേരത്തെ മടങ്ങിയതാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
പുതുപള്ളിയിൽ ഏറ്റവും കൂടുതൽ വോട്ട് പുതുപ്പള്ളിയിൽ കോൺഗ്രസിന് കിട്ടുക ഗോവിന്ദൻ മാഷിന്റെ പെട്ടിയിൽ നിന്നാകും. എല്ലാ പാർട്ടികളിൽ നിന്നുമുള്ള വോട്ട് പുതുപ്പള്ളിയിൽ കോൺഗ്രസിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post