കാള്‍സ്‌റൂഹ്: ജര്‍മ്മനിയിലേക്കുള്ള അഭയാര്‍ത്ഥികളുടെ വരവ് കര്‍ശനമായി കുറയ്ക്കണമെന്ന് ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കല്‍ ആവശ്യപ്പെട്ടു. അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്ന നയത്തിനെതിരെ സ്വന്തം പാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക്ക് യൂണിയനില്‍ നിന്നു തന്നെ മെര്‍ക്കലിന് നേരെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.
കുടിയേറ്റം നിയന്ത്രിക്കാനായി തുര്‍ക്കിയോടൊപ്പം പ്രവര്‍ത്തിക്കും, തുര്‍ക്കി, ലെബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലുള്ള അവസ്ഥകള്‍ മെച്ചപ്പെടുത്തും,യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കും എന്നിവയാണ് അഭയാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാനായി സ്വീകരിക്കുന്ന നടപടികള്‍.
ഈ വര്‍ഷം മാത്രം പത്തുലക്ഷത്തില്‍ കൂടുതല്‍ അഭയാര്‍ത്ഥികള്‍ ജര്‍മ്മനിയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ സഖ്യ കക്ഷികളില്‍ നിന്നു തന്നെ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ മെര്‍ക്കലിനു മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. അഭയാര്‍ത്ഥികളുടെ പ്രശ്‌നത്തില്‍ മെര്‍ക്കലിന്റെ നയം അവരുടെ ജനപ്രീതിയെ തന്നെ ബാധിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശം പരിഗണിക്കാതെ സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ തന്നെ തുടരാന്‍ അവസരം നല്‍കിയ മെര്‍ക്കലിന്റെ തീരുമാനം കുടിയേറ്റക്കാരുടെ വരവ് ഉയര്‍ത്തിയെന്നും വിമര്‍ശനം ഉണ്ടായി.
Discussion about this post